വാരിയംകുന്നത്തും ആലിമുസ്ലീയാരും സ്വാതന്ത്ര്യസമര സേനാനികളല്ലെന്ന് ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍
ന്യൂദല്‍ഹി: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, തിരൂരങ്ങാടി അലി മുസലിയാര്‍ എന്നിവരുള്‍പ്പെടെ മലബാറിലെ 'മാപ്പിള കലാപ'ത്തിലെ ഇരുന്നൂറോളം രക്തസാക്ഷികളെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ ഔദ്യോഗിക പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇവരെ ഒഴിവാക്കാനുള്ള ശുപാര്‍ശ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ സി എച്ച് ആര്) അംഗീകരിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന ഐ സി എച്ച് ആറിന്റെ ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തെ അറിയിക്കും.
ഇതോടെ നിഘണ്ടുവിലെ അഞ്ചാം വാല്യമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ (1857 - 1947) പുതിയ പതിപ്പില്‍ മലബാര്‍ കലാപ വീരന്മാരുടെ പേരുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമായി. ഐ സി എച്ച് ആര് ഡയറക്ടര്‍ (റിസര്‍ച്ച് ആന്‍ഡ് അഡ്മിനിസ്ട്രേഷന്) ഓംജി ഉപാധ്യായ, ഐ സി എച്ച് ആര് അംഗവും കോട്ടയം സി എം എസ് കോളജിലെ റിട്ടയേര്‍ഡ് പ്രൊഫസറുമായ സി ഐ ഐസക്, ഐ സി എച്ച് ആര് അംഗം ഹിമാന്‍ഷു ചതുര്‍വേദി എന്നിവരടങ്ങുന്ന പാനല്‍ ഇത് സംബന്ധിച്ച് നല്കിയ ശുപാര്‍ശ ഐ സി എച്ച് ആര് ജനറല്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

പുസ്തകത്തിന്റെ അഞ്ചാം വാല്യത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പേരുകളും ഉള്‍പ്പെടുന്നു. മലബാര്‍ കലാപത്തിലെ വീരന്മാരെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളായി സര്‍ക്കാര്‍ ഔദ്യോഗികമായി കണക്കാക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐ സി എച്ച് ആര് മൂന്നംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മൂന്നംഗ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചതിനാല്‍ ഐ സി എച്ച് ആറിന്റെ ജനറല്‍ കൗണ്‍സില്‍ യോഗം പിന്നീട് നടക്കാത്തതിനാല്‍ വളരെ കാലമായി തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്ത 'രക്തസാക്ഷികളുടെ ഡിക്ഷ്നറി'യില്‍ വാരിയം കുന്നന്റെയും ആലി മുസ്ലിയാരുടേയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. 2019 മാര്‍ച്ചില്‍ കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തിറക്കിയ ഔദ്യോഗിക ഗ്രന്ഥമാണ് ഇത്. 1857 മുതല്‍ 1947 വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്നാണ് പുസ്തകത്തിലെ രക്തസാക്ഷികളെ തെരഞ്ഞെടുത്തത്. ഇരുവരെയും സംബന്ധിച്ച് വിശദമായ കുറിപ്പും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1922 ജനുവരി മാസത്തില്‍ കല്ലാമൂലയില്‍ കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാര്‍ പിടികൂടുകയായിരുന്നു.

വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് അദ്ദഹത്തെ വെടിവെച്ചു വീഴ്ത്തി എന്നാണ് ഈ പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ സംഘപരിവാര്‍ അനുകൂലികള്‍ മലബാര്‍ സമരത്തെ കലാപമായും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വര്‍ഗീയവാദിയായ കലാപകാരിയായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. 1921 ലെ സമരം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് തോന്നിയതിനാല്‍ മലബാര്‍ സമര സേനാനികളുടെ പേര് നീക്കം ചെയ്യണമെന്നായിരുന്നു ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ സമിതി ശുപാര്‍ശ ചെയ്തത്.

മതപരിവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നാണ് മലബാര്‍ സമരത്തെക്കുറിച്ച് മൂന്നംഗ സമിതി പറയുന്നത്. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ദേശീയതയ്ക്ക് അനുകൂലമല്ലെന്നും ബ്രിട്ടീഷ് വിരുദ്ധവുമല്ലെന്നും സമിതി നിരീക്ഷിച്ചിരുന്നു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications