Get Updates
Get notified of breaking news, exclusive insights, and must-see stories!

നുണപ്പരിശോധനയ്ക്ക് തയ്യാര്‍; ജാമ്യം തേടി മഥുര കോടതിയില്‍ സിദ്ദിഖ് കാപ്പന്‍

ലഖ്‌നൗ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജാമ്യം തേടി മഥുര കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും കാപ്പന്‍ കോടതിയെ ബോധിപ്പിച്ചു. നേരത്തെ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും അന്വേഷണ സംഘം പിന്‍മാറുകയാണ് ചെയ്തത്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും കാപ്പന്‍ ആവശ്യപ്പെട്ടു.

s

2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പന്‍ യുപിയിലെ മഥുര ടോള്‍ പ്ലാസയില്‍ വച്ച് അറസ്റ്റിലായത്. കോളിളക്കം സൃഷ്ടിച്ച ഹത്രാസ് ദളിത് പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുകയായിരുന്നു കാപ്പന്‍. രാജ്യദ്രോഹം, യുഎപിഎ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. യുപിയില്‍ ദളിതരെ ഇളക്കി വിട്ട് കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. കാപ്പന് വേണ്ടി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. പോലീസ് കസ്റ്റഡിയില്‍ കടുത്ത പീഡനമാണ് കാപ്പന് നേരിടേണ്ടി വന്നത്.

ജയിലിലെ ബാത്ത് റൂമില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊറോണ രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കട്ടിലില്‍ കെട്ടിയിട്ടുവെന്ന വിവരം പുറത്തുവന്നതോടെ വലിയ വിവാദമായി. കാപ്പന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിക്കുകയും വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി ദില്ലി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു. ചികില്‍സ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കാപ്പനെ നിര്‍ബന്ധപൂര്‍വം രഹസ്യമായി യുപി പോലീസ് ഡിസ്ചാര്‍ജ് ചെയ്തതും വാര്‍ത്തയായിരുന്നു.

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

ജയിലിലോ ആശുപത്രിയിലോ വച്ച് കാപ്പനെ കാണാന്‍ അഭിഭാഷകനെയോ കുടുംബത്തേയോ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ മഥുര ജയിലിലാണ് കാപ്പന്‍. 5000 പേജുള്ള കുറ്റപത്രമാണ് അദ്ദേഹത്തിനെതിരെ സമര്‍പ്പിച്ചിരിക്കുന്നത്. മഥുര കോടതി വൈകാതെ കാപ്പന്റെ അപേക്ഷ പരിഗണിക്കുമെന്നാണ് വിവരം.

വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+