കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് കാപ്പന് കൊറോണ രോഗം; മഥുര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കൊറോണ രോഗം. അദ്ദേഹത്തെ മഥുരയിലെ കെഎം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോളിളക്കം സൃഷ്ടിച്ച ഹത്രാസ് ദളിത് പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത് ജയിലിലടച്ചത്. യുപിയില്‍ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് അദ്ദേഹത്തിനെതിരെ ചുമത്തിയ കേസ്. ശേഷം മഥുര ജയിലില്‍ കഴിയവെയാണ് കൊറോണ രോഗം ബാധിച്ചിരിക്കുന്നത്. 50 തടവുകാര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് പറഞ്ഞു.

ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

s

സിദ്ദിഖ് കാപ്പനും മറ്റു ഏഴ് പേര്‍ക്കുമെതിരെ ഈ മാസം മൂന്നിന് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. യുഎപിഎ, ഐടി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മെയ് ഒന്നിന് കേസില്‍ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചിരുന്നു. കൊറോണ രോഗം ബാധിച്ചു എന്ന വാര്‍ത്ത വന്നത് സിദ്ദിഖിന്റെ കുടുംബത്തെ വല്ലാതെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

സ്റ്റാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷയില്ല; 7 ഇടങ്ങളില്‍ വിജയം... സിപിഎമ്മിന്റെ പ്രചാരണം ഗംഭീരംസ്റ്റാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷയില്ല; 7 ഇടങ്ങളില്‍ വിജയം... സിപിഎമ്മിന്റെ പ്രചാരണം ഗംഭീരം

സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായ തൊട്ടടുത്ത ദിവസം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തിരുന്നു. സിദ്ദീഖിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും മൗലിക അവകാശങ്ങള്‍ ലംഘിച്ചാണ് അദ്ദേഹത്തെ തടവിലിട്ടിരിക്കുന്നതെന്നും യൂണിയന്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ കാര്യമായ നടപടികള്‍ സുപ്രീംകോടതിയിലുണ്ടായില്ല. രോഗശയ്യയില്‍ കിടക്കുന്ന മാതാവിനെ കാണാന്‍ അവസരം ഒരുക്കണം എന്ന സിദ്ദിഖിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി മാതാവിനെ കണ്ട് അദ്ദേഹം മടങ്ങുകയും ചെയ്തു.

വ്യത്യസ്ത ലുക്കില്‍ മസൂം ശങ്കര്‍; നടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Doctor Trupti giladi's live goes viral

English summary
Malayalee Journalist Siddique Kappan test for Covid and admitted in Mathura Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X