• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുൽ ഗാന്ധിയുടെ ഇടപെടൽ അതിവേഗം; 30 മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് പുറപ്പെട്ടു, ഏതാനും കോൾ മാത്രം!!

 • By Desk

മലപ്പുറം: ലോക്ക് ഡൗണ്‍ കാരണം പഞ്ചാബില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥി സംഘത്തിന് സഹായവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലില്‍ തുടങ്ങിയ ശ്രമങ്ങള്‍ ദില്ലിയിലേക്കും പഞ്ചാബിലേക്കും നീണ്ടപ്പോള്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുകയായിരുന്നു.

കേരളത്തിലെ വിവിധ ജില്ലകളിലുള്ള വിദ്യാര്‍ഥികള്‍ അടങ്ങുന്നവര്‍ ഇന്നലെ രാവിലെ പഞ്ചാബില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു. നേരത്തെ മലയാളികള്‍ക്ക് വേണ്ടി സമാനമായ ഇടപെടല്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതൃത്വവും നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസമാകുകയാണ് രാഹുല്‍ ഗാന്ധിയുടെ കരുതല്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രത്യേക വാഹനത്തില്‍

പ്രത്യേക വാഹനത്തില്‍

പഞ്ചാബിലെ ഗുരുകാശി സര്‍വകലാശാലയിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 30 വിദ്യാര്‍ഥികള്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലം നാട്ടിലേക്ക് തിരിക്കാന്‍ സാധിച്ചത്. പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വം ഏര്‍പ്പാട് ചെയ്ത പ്രത്യേക വാഹനത്തിലാണ് ഇവരുടെ യാത്ര. കഴിഞ്ഞ അഞ്ചാം തിയ്യതി മുതല്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതോടെ ഫലം കണ്ടിരിക്കുന്നത്.

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും...

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും...

കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലുള്ളവരാണ് ബസിലുള്ളത്. ബറ്റിന്‍ഡയില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് സംഘം പുറപ്പെട്ടത്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു വിദ്യാര്‍ഥികള്‍. പക്ഷേ വാഹന സൗകര്യമില്ലാത്തതിനാല്‍ കുടുങ്ങിയിരിക്കവെയാണ് നാട്ടിലെയും പഞ്ചാബിലെയും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടത്.

വഴിയൊരുങ്ങിയത് ഇങ്ങനെ

വഴിയൊരുങ്ങിയത് ഇങ്ങനെ

ഈ മാസം അഞ്ചിനാണ് വിദ്യാര്‍ഥികളുടെ പ്രശ്‌നം യൂത്ത് കോണ്‍ഗ്രസ് ആനക്കയം മണ്ഡലം പ്രസിഡന്റ് ഷബീബ് ഇരുമ്പുഴി അറിയുന്നത്. തുടര്‍ന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ വഴി രാഹുല്‍ ഗാന്ധിയെ അറിയിച്ചു. അദ്ദേഹം പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിളിച്ച് വാഹന സൗകര്യം ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കര്‍ണാടകയില്‍ നിന്നും എത്തി

കര്‍ണാടകയില്‍ നിന്നും എത്തി

നേരത്തെ കര്‍ണാടകത്തില്‍ കുടുങ്ങിയ മലയാളി സംഘത്തിന് സമാനമായ രീതിയില്‍ കോണ്‍ഗ്രസ് ഇടപെടലിലൂടെ നാട്ടിലെത്താന്‍ സാധിച്ചിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രശ്‌നപരിഹാരത്തിന് ഇടപെട്ടത്. വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ ഇടപെടല്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

ചൈനയ്ക്ക് പൂട്ട് വീഴുന്നു, കൈകോര്‍ത്ത് 61 രാജ്യങ്ങള്‍, ഇന്ത്യയടക്കം.... ലോകാരോഗ്യസംഘടനയിലേക്ക്!!

യുപിയില്‍ രാഷ്ട്രീയ വിവാദമായി

യുപിയില്‍ രാഷ്ട്രീയ വിവാദമായി

ഉത്തര്‍ പ്രദേശിലെ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടല്‍ കഴിഞ്ഞ ദിവസം വാര്‍ത്തായയിരുന്നു. ഉത്തര്‍ പ്രദേശുകാരായ തൊഴിലാളികള്‍ രാജസ്ഥാനില്‍ കുടുങ്ങിയിരുന്നു. ഇവര്‍ക്ക് വേണ്ടി 500ഓളം വാഹനങ്ങളാണ് കോണ്‍ഗ്രസ് ഒരുക്കിയത്. പക്ഷേ സംഭവം യുപിയില്‍ രാഷ്ട്രീയ വിവാദമായി.

കോൺഗ്രസിന്റെ 'ആദ്യ പിടിവള്ളി മന്ത്രിസഭാ വികസനം'; ബിജെപിയിലേക്ക് പോയ 5 പേർ മടങ്ങിയെത്തിയേക്കും?

വലിയ ദുരന്തം

വലിയ ദുരന്തം

കുടിയേറ്റ തൊഴിലാളികളുടെ വിഷയം ഗൗരവമുള്ളതാണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പെട്ടുപോയവരെ നാട്ടിലെത്തിച്ചില്ലെങ്കില്‍ കൊറോണയേക്കാള്‍ വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പാടാക്കി കേന്ദ്രസര്‍ക്കാര്‍.

യുഎസ് ജയിലില്‍ കഴിയുന്ന 161 ഇന്ത്യക്കാരെ നാട് കടത്തും; 2 മലയാളികളും

cmsvideo
  Rahul Gandhi's medical kit for patients in wayanadu | Oneindia Malayalam
  ചില സഹായഹസ്തങ്ങള്‍

  ചില സഹായഹസ്തങ്ങള്‍

  അതേസമയം, തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് ഈടാക്കി ട്രെയിന്‍ സര്‍വീസ് നടത്തിയതും വിവാദമായി. പ്രതിസന്ധിയിലുള്ള തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് ഈടാക്കുന്നില്ലെന്നാണ് റെയില്‍വെ അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം തള്ളി ഗുജറാത്തിലെയും കേരളത്തിലെയും തൊഴിലാളികള്‍ രംഗത്തുവന്നിരുന്നു. വിഷയം രാഷ്ട്രീയ വിവാദമായിരിക്കെയാണ് മറുഭാഗത്ത് ചില സഹായഹസ്തങ്ങളും രൂപപ്പെടുന്നത്..

  വുഹാന്‍ ലാബ് തിയറി ഇനിയില്ല, തെളിവില്ലെന്ന് യുഎസ്, പക്ഷേ.... പോമ്പിയോ പറയുന്നു, ചൈനയില്‍ തന്നെ!!

  English summary
  Malayali Students starts journey from Punjab to Kerala With the help of Congress Leader Rahul Gandhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X