ആസൂത്രിതമായ ഗൂഢാലോചന; തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതിയില്‍ ഖാര്‍ഗെ, 'കമ്മീഷന്റെ അഖണ്ഡത തകര്‍ക്കും'
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും ഇത് ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരായ ആക്രമണമാണെന്നും ഖാര്‍ഗെ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഖണ്ഡത തകര്‍ക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണിത് എന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച സി സി ടി വി ക്യാമറ, വെബ്കാസ്റ്റിംഗ് ഫൂട്ടേജുകള്‍, സ്ഥാനാര്‍ത്ഥികളുടെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ എന്നിവ പോലുള്ള ചില ഇലക്ട്രോണിക് രേഖകളുടെ പൊതു പരിശോധന തടയുന്നതിനായി കേന്ദ്ര നിയമ മന്ത്രാലയം 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. ഇവയുടെ ദുരുപയോഗം തടയാനാണ് നീക്കം എന്ന് പറഞ്ഞായിരുന്നു കേന്ദ്രത്തിന്റെ നടപടി.

ഇതിനെതിരെയാണ് ഖാര്‍ഗെയുടെ വിമര്‍ശനം. 'നേരത്തെ, അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്ന സെലക്ഷന് പാനലില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. ഇപ്പോള്‍ അവര്‍ ഹൈക്കോടതി ഉത്തരവിന് ശേഷവും തിരഞ്ഞെടുപ്പ് വിവരങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്,' ഖാര്‍ഗെ ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ ആരോപണങ്ങള്‍ ഉയരുമ്പോഴെല്ലാം കമ്മീഷന് നിസാരമായാണ് പ്രതികരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ട് ഇരട്ടിക്കലും ഇല്ലായ്മ ചെയ്യലും, ഇവിഎമ്മുകളിലെ സുതാര്യതയില്ലായ്മയും ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ പലതവണ സമീപിച്ചിരുന്നു. അപ്പോഴെല്ലാം കമ്മീഷന് നിസാരമായി പ്രതികരിക്കുകയും ഗുരുതരമായ ചില പരാതികള്‍ അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
അര്‍ധ ജുഡീഷ്യല്‍ ബോഡി ആണെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ഇത് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമഗ്രതയില്‍ മോദി സര്‍ക്കാര്‍ ഉണ്ടാക്കിയ മൂല്യച്യുതി ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള ആക്രമണമാണ്. അവ സംരക്ഷിക്കാന്‍ തങ്ങള്‍ എല്ലാ നടപടികളും സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതു പരിശോധനയ്ക്കായി തുറന്നിരിക്കണമെന്നാണ് ചട്ടം 93 ല്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതില്‍ ചില നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്നതാണ് ഭേദഗതി. നോമിനേഷന് ഫോമുകള്‍, തിരഞ്ഞെടുപ്പ് ഏജന്റ് അപ്പോയിന്റ്മെന്റ്, ഫലങ്ങള്‍, അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ തുടങ്ങിയ രേഖകള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍, വെബ്കാസ്റ്റിംഗ്, മാതൃകാ പെരുമാറ്റച്ചട്ട കാലയളവിലെ കാന്‍ഡിഡേറ്റ് വീഡിയോകള്‍ തുടങ്ങിയ ഇലക്ട്രോണിക് റെക്കോര്‍ഡുകള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അതേസമയം ഭേദഗതിയെ നിയമപരമായി നേരിടുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഇതുവരെയുള്ള ഇടപാടുകളില്‍ അതാര്യതയും സര്‍ക്കാര്‍ അനുകൂല നിലപാടുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുത്തതെന്ന് കെസി വേണുഗോപാലും പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications