Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അപമാനിച്ചു; സംസാരിക്കാന്‍ പോലും സമ്മതിച്ചില്ല, പൊട്ടിത്തെറിച്ച് മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അടുത്തിടെ നടന്ന കൊവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അപമാനിച്ചുവെന്നും ഒരു മുഖ്യമന്ത്രിക്കും സംസാരിക്കാന്‍ പോലും അനുമതി നല്‍കിയില്ലെന്നും മമത കുറ്റപ്പെടുത്തി. ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണ് മോദി. കൊറോണ കാരണം പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്ക് യാതൊരു സാമ്പത്തിക സഹായവും അദ്ദേഹം പ്രഖ്യാപിച്ചില്ലെന്നും മമത പറഞ്ഞു.

m

എല്ലാവരെയും അപമാനിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിമാരെ അദ്ദേഹം കേള്‍ക്കാന്‍ തയ്യാറാകാത്തത് അരക്ഷിത ബോധം കൊണ്ടാണോ? എന്തിനാണ് അദ്ദേഹം ഭയപ്പെടുന്നത്. മുഖ്യമന്ത്രിമാരെ കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ എന്തിനാണ് ഞങ്ങളെ വിളിച്ചുചേര്‍ത്തത്. ചില ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് സംസാരിക്കാന്‍ അനുമതി നല്‍കി. മുഖ്യമന്ത്രിമാര്‍ക്ക് അവസരം തന്നില്ല. മുഖ്യമന്ത്രിമാരെ മോദി അപമാനിച്ചു.

ഒട്ടേറെ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ യോഗത്തിലുണ്ടായിരുന്നു. ഞങ്ങള്‍ പാവകളോ തൊഴിലാളികളോ ആണോ. അവര്‍ക്ക് പറയാനുള്ളത് മാത്രം കേള്‍ക്കുക. ഫെഡറല്‍ സംവിധാനം പൂര്‍ണമായും തകര്‍ക്കുകയാണ്. ഉത്തര്‍ പ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ചില ജില്ലാ മജിസ്‌ട്രേറ്റുമാരെ സംസാരിക്കാന്‍ അനുവദിച്ചു. ഞാന്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും വേണ്ടിയല്ല സംസാരിക്കുന്നത്. എന്താണ് ഇവിടെ നടക്കുന്നത്. ഏകാധിപത്യമാണ്. പട്ടാള നിയമം പ്രഖ്യാപിച്ച പോലെ- മമത ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

കൊറോണ വ്യാപനത്തിന് ശേഷം പ്രധാനമന്ത്രി പലതവണ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. പല യോഗങ്ങളിലും മമത ബാനര്‍ജി പങ്കെടുക്കുകയും ചെയ്തു. ചിലതില്‍ പങ്കെടുത്തിരുന്നില്ല. ബംഗാളില്‍ ബിജെപിയുമായി കടുത്ത പോരിലാണ് മമത. നാരദ കൈക്കൂലി കേസില്‍ സിബിഐ തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്തതും കോടതി നടപടികളും ബംഗാളില്‍ കത്തി നില്‍ക്കവെയാണ് മമത പ്രധാനമന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ രംഗത്തുവന്നിരിക്കുന്നത്.

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+