നന്ദിഗ്രാമിൽ വോട്ടിംഗിൽ ക്രമക്കേട് നടന്നു; സുവേന്ദു അധികാരിയുടെ വിജയം ചോദ്യം ചെയ്ത് മമത കോടതിയിൽ
ദില്ലി; നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹൈക്കോടതിയെ സമീപിച്ചു. വോട്ടെണ്ണലിൽ കൃത്രിമം ആരോപിച്ചാണ് മമത കോടതിയെ സമൂപിച്ചത്. ഹർജി നാളെ കോടതി പരിഗണിക്കും.
വോട്ടെണ്ണലിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെതിരെ ആരോ വധഭൂഷണി മുഴക്കിയെന്നാണ് മമതയുടെ ആരോപണം. ഇത് സംബന്ധിച്ച റിട്ടേണിംഗ് ഓഫീസറുടെ സന്ദേശം തനിക്ക് ലഭിച്ചുവെന്നാണ് മമത പറഞ്ഞു. വോട്ടെണ്ണൽ നടന്ന ദിവസം തന്നെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി മമത ആരോപിച്ചിരുന്നു.

ബംഗാൾ പിടിക്കാൻ സർവ്വ സന്നാഹവുമായെത്തിയ ബിജെപിയെ തറപറ്റിച്ച് പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന് മിന്നും വിജയം നേടിയെങ്കിലും പാർട്ടിയ്ക്ക് തിരിച്ചടിയയാത് നന്ദിഗ്രാമിലെ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാജയമായിരുന്നു. മുൻ തൃണമൂൽ നേതാവ് കൂടിയായ സുവേന്ദു അധികാരിയോട് 1,736 വോട്ടുകൾക്കായിരുന്നു മമത പരാജയപ്പെട്ടത്.
നേരത്തേ സിപിഐയുടെ സീറ്റായിരുന്ന നന്ദിഗ്രാമിൽ 2009 മുതൽ തൃണമൂൽ കോൺഗ്രസ് ആണ് ജയിച്ചുവരുന്നത്. കഴിഞ്ഞ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സുവേന്ദു അധികാരി 81,230 വോട്ടുകൾക്കായിരുന്നു അന്ന് വിജയിച്ചത്. പിന്നീട് മമതയോട് ഇടഞ്ഞ് സുവേന്ദു ബിജെപിയിൽ ചേർന്നു. തുടർന്ന് നന്ദിഗ്രാമിൽ മത്സരിക്കാനായി സുവേന്ദു മമതയെ വെല്ലുവിളിയ്ക്കുകയായിരുന്നു. ഇതോടെയാണ് തന്റെ തട്ടകമായ ഭവാനിപൂർ വിട്ട് മമത നന്ദിഗ്രാമിൽ മത്സരിച്ചത്.












Click it and Unblock the Notifications