Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ നേതാക്കള്‍ക്ക് മമതയുടെ കത്ത്; ഭാവി ആസൂത്രണത്തിന് യോഗം വിളിക്കണം

ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സുപ്രധാന യോഗം ചേരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുയോഗം ചെയ്യുന്നു എന്നാണ് മമതയുടെ ആരോപണം. ബംഗാളിലെ ബിര്‍ഭും ജില്ലയിലെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് മമതയുടെ കത്ത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാക്കള്‍ ഏറെ കാലമായി ഉന്നയിക്കുന്ന ആരോപണമാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും സമ്മര്‍ദ്ദം ചെലുത്താനും അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു എന്നാണ് വിമര്‍ശനം. ഇത്തരം നീക്കങ്ങള്‍ ഒരുമിച്ച് എതിര്‍ക്കണം എന്നാണ് മമതയുടെ നിലപാട്. വിശദമായ ചര്‍ച്ച നടത്തി ഭാവി നീക്കങ്ങള്‍ തീരുമാനിക്കണമെന്ന് മമത കത്തില്‍ ആവശ്യപ്പെടുന്നു.

m

ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബോംബേറില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപകമായ അക്രമം നടന്നിരുന്നു. ഒരു കുടുംബത്തെ വീട്ടിലടച്ച് തീകൊളുത്തി കൊന്ന സംഭവവുമുണ്ടായി. ഈ സ്ഥലം മമത ബാനര്‍ജി സന്ദര്‍ശിച്ചിരുന്നു. കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. കല്‍ക്കത്ത ഹൈക്കോടതി വിഷയത്തില്‍ ഇടപെടകയും സിബിഐ അന്വേഷണത്തിന ഉത്തരവിടുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടി വേണമെന്ന് ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഈ സംഭവത്തിന്റെ മറവില്‍ തൃണമൂല്‍ നേതാക്കള്‍ക്കെതിരെ ബിജെപി പടയൊരുക്കം നടത്തുന്നു എന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസം ബംഗാള്‍ നിയമസഭയില്‍ വലിയ ബഹളത്തിന് കാരണമായി ബിര്‍ഭും കൊലപാതകം. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു സഭയില്‍ ബിജെപി അംഗങ്ങളുടെ പ്രതിഷേധം. ഇത് കൈയ്യാങ്കളിയിലേക്ക് എത്തി. പ്രതിപക്ഷ നേതാവിന്റെ മര്‍ദ്ദനമേറ്റ തൃണമൂല്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മൂക്കിനിടിച്ചു എന്നാണ് പറയുന്നത്. ബംഗാളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഒരുങ്ങുകയാണ് ബിജെപി.

മാത്രമല്ല, മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് മമത രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ അടിച്ചമര്‍ത്താനാണ് ശ്രമം. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണം. ഇഡി, സിബിഐ, സിവിസി, ഐടി ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ നീക്കം. പക്ഷപാതപരമായ നീക്കങ്ങള്‍ കാരണം ജനങ്ങള്‍ക്ക് നീതി കിട്ടുന്നില്ലെന്നും മമത കത്തില്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+