കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ വന്‍ ട്വിസ്റ്റ്: കോണ്‍ഗ്രസുമായി സഖ്യത്തിന് മമത; സോണിയക്ക് കത്തയച്ചു, സിപിഎം പുറത്ത്

Google Oneindia Malayalam News

ദില്ലി/കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ബംഗാളില്‍ വേറിട്ട രാഷ്ട്രീയ സഖ്യത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നീക്കം. ആദ്യഘട്ട പോളിങ് കഴിഞ്ഞതിന് പിന്നാലെ ചില സൂചനകള്‍ മമതയ്ക്ക് ലഭിച്ചു എന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസുമായും മറ്റു പല കക്ഷികളുമായും സഖ്യത്തിന് തയ്യാറാണെന്ന് മമത സൂചിപ്പിച്ചു. ബിജെപിക്കെതിരെ എല്ലാവര്‍ക്കും ഒരുമിക്കാമെന്ന് 10 പ്രതിപക്ഷ നേതാക്കള്‍ക്ക് അയച്ച കത്തില്‍ മമത വ്യക്തമാക്കി. ബംഗാളില്‍ മമത പുതിയ സഖ്യനീക്കം തുടങ്ങിയെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
സ്വന്തം സഹോദരിയെ പോലെ നോക്കിയെന്ന് വീണ | Oneindia Malayalam

200ലധികം സീറ്റുകള്‍

200ലധികം സീറ്റുകള്‍

200ലധികം സീറ്റുകള്‍ നേടി ബംഗാളില്‍ അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. ഇതിനെ ആദ്യം തള്ളിക്കളഞ്ഞ മമത ബാനര്‍ജി ഇത്തവണയും ഒറ്റയ്ക്ക് തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. എന്നാല്‍ ആദ്യഘട്ട പോളിങ് കഴിഞ്ഞതോടെ ബംഗാളിലെ ചിത്രം മാറുന്നു.

26 പിടിച്ചെന്ന് അമിത് ഷാ

26 പിടിച്ചെന്ന് അമിത് ഷാ

30 നിയമസഭാ മണഡലങ്ങളിലേക്കാണ് ആദ്യ ഘട്ട പോളിങ് നടന്നത്. ഇതില്‍ 26 സീറ്റില്‍ ബിജെപി ജയിക്കുമെന്ന് തൊട്ടടുത്ത ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നു. ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് മമതയെ ആശങ്കപ്പെടുത്തുന്നു എന്ന് വേണം കരുതാന്‍.

മോദിയുടെ നീക്കം

മോദിയുടെ നീക്കം

വോട്ടെടുപ്പ് ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശില്‍ പോയതും മമത ആശങ്കയോടെയാണ് കാണുന്നത്. ബംഗാളിലെ മൂന്ന് കോടിയോളം വരുന്ന മതുവ സമുദായക്കാരെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നു എന്ന സൂചന മമതയ്ക്ക് ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ മതുവ സമുദായക്കാര്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ മോദി നല്‍കിയത് ഇതിന്റെ ഭാഗമാണെന്ന് മമത സംശയിക്കുന്നു.

മമതയുടെ നന്ദിഗ്രാം ബൂത്തിലേക്ക്

മമതയുടെ നന്ദിഗ്രാം ബൂത്തിലേക്ക്

ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ചയാണ് നടക്കുക. 30 സീറ്റുകലിലേക്കാണ് വോട്ടെടുപ്പ്. മമത ബാനര്‍ജി മല്‍സരിക്കുന്ന നന്ദിഗ്രാം മണ്ഡലം ഉള്‍പ്പെടെ വ്യാഴാഴ്ച വോട്ട് രേഖപ്പെടുത്തും. ഇതിനിടെയാണ് പുതിയ രാഷ്ട്രീയ നീക്കത്തിന് മമത തുടക്കമിട്ടിരിക്കുന്നത്.

ഒന്നിക്കണം, ശക്തമായ ബദല്‍ വേണം

ഒന്നിക്കണം, ശക്തമായ ബദല്‍ വേണം

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കത്തയച്ചിരിക്കുന്നത്. ബിജെപി ജനാധിപത്യത്തെയും ഭരണഘടനെയും ആക്രമിക്കുകയാണെന്നും അതിനെതിരെ ഒന്നിക്കേണ്ടതുണ്ടെന്നും മമത കത്തില്‍ പറയുന്നു. ജനങ്ങള്‍ക്ക് മുമ്പില്‍ ശക്തമായ ഒരു ബദല്‍ എടുത്തുകാട്ടേണ്ടതുണ്ടെന്നും മമത കത്തില്‍ പറയുന്നു.

 മമത ചൂണ്ടിക്കാട്ടുന്നത്

മമത ചൂണ്ടിക്കാട്ടുന്നത്

ദില്ലിയുടെ കൂടുതല്‍ അധികാരം കേന്ദ്രത്തിനാക്കി മാറ്റുകയാണ് പുതിയ നിയമത്തിലൂടെ ചെയ്തത്. ഇത് ഫെഡറലിസത്തിന് എതിരാണെന്ന് മമത ചൂണ്ടിക്കാട്ടുന്നു. മറ്റു പാര്‍ട്ടികളെ തകര്‍ക്കുന്ന നീക്കമാണ് നടക്കുന്നത്. ഏക പാര്‍ട്ടിയിലേക്ക് രാജ്യം മാറുന്നു. സംസ്ഥാനങ്ങളെ മുന്‍സിപ്പാലിറ്റികളുടെ അധികാരം മാത്രമുള്ള ഒന്നാക്കി മാറ്റുന്നു എന്നും മമത പറയുന്നു.

ഇടതുപക്ഷം പുറത്ത്

ഇടതുപക്ഷം പുറത്ത്

ബിജെപിക്കെതിരെ രാജ്യം ഒന്നിക്കേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു. സമാന മനസ്‌കരുമായി ചേരാന്‍ തയ്യാറാണ് എന്നും മമത പറഞ്ഞു. സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് മമത കത്തയച്ചിട്ടില്ല എ്ന്നതും എടുത്തുപറയേണ്ടതാണ്.

കത്തയച്ചത് ഇവര്‍ക്ക്

കത്തയച്ചത് ഇവര്‍ക്ക്

സോണിയ ഗാന്ധിക്ക് പുറമെ, ശരദ് പവാര്‍, എംകെ സ്റ്റാലിന്‍, ഉദ്ധവ് താക്കറെ, ജഗന്‍ മോഹന്‍ റെഡ്ഡി, നവീന്‍ പട്‌നായിക്, കെ ചന്ദ്രശേഖര റാവു, അഖിലേഷ് യാദവ്, തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാള്‍ എന്നീ നേതാക്കള്‍ക്കാണ് മമതയുടെ കത്ത്. മമതക്കെതിരായ ചേരിലിയാണ് ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും. ഇവര്‍ മമതയുമായി സഹകരിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.

ബീച്ചില്‍ അടിച്ചുപൊളിച്ച് ബിഗ് ബോസ് താരം; വൈറലായി ഹിന ഖാന്‍

54ല്‍ 20 പിടിച്ചാല്‍ പിണറായിക്ക് രണ്ടാമൂഴം; ഇനി ഒരാഴ്ച... ആത്മവിശ്വാസത്തില്‍ ഉമ്മന്‍ ചാണ്ടി, ചിത്രം മാറുന്നു54ല്‍ 20 പിടിച്ചാല്‍ പിണറായിക്ക് രണ്ടാമൂഴം; ഇനി ഒരാഴ്ച... ആത്മവിശ്വാസത്തില്‍ ഉമ്മന്‍ ചാണ്ടി, ചിത്രം മാറുന്നു

English summary
Mamata Banerjee sent Letter To Sonia Gandhi and 9 Others seek United For Country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X