Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിലേക്ക് പടയെടുത്ത് മമത; 40 ലക്ഷം പേരെ പുറത്താക്കുന്നു!! ബിജെപി വോട്ട് ചെയ്യാത്തവര്‍ക്കെതിരെ

കൊല്‍ക്കത്ത: അസമിലെ പുതിയ പൗരത്വ കരട് രേഖ ബിജെപി സര്‍ക്കാര്‍ ആവിഷ്‌കരിച്ച തന്ത്രമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി. അസമില്‍ കഴിയുന്ന 40 ലക്ഷം പേരെ പരത്വ പരിധിയില്‍ ഉള്‍പ്പെടുത്താതെയാണ് പുതിയ കരട് രേഖ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി.

സ്വന്തം രാജ്യത്ത് അഭയാര്‍ഥികളാകേണ്ടി വരികയാണ് ജനങ്ങളെന്നും അവര്‍ പറഞ്ഞു. കൊല്‍ക്കത്തില്‍ മാധ്യമങ്ങളുമായി അല്‍പ്പ നേരം സംസാരിച്ച മമത ദില്ലിയിലേക്ക് തിരിച്ചു. പൗരത്വ വിഷയം ഉന്നയിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ കാണാനാണ് തീരുമാനം. പ്രമുഖ പ്രതിപക്ഷ നേതാക്കളാരും ഉന്നയിക്കാത്ത വിഷയമാണ് മമത ധൈര്യപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. മമത പറയുന്ന കാര്യങ്ങള്‍ ഇതാണ്....

 ദില്ലിയിലേക്ക് പുറപ്പെടുന്നു

ദില്ലിയിലേക്ക് പുറപ്പെടുന്നു

പാര്‍ലമെന്റില്‍ വിഷയം പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയിരുന്നു. ശക്തമായ ഭാഷയില്‍ രംഗത്തുവന്നത് മമതാ ബാനര്‍ജിയാണ്. അവര്‍ കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു. ദില്ലിയിലേക്ക് പോകുകയാണെന്നും വിഷയം ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും മമത പറഞ്ഞു.

ഭിന്നിപ്പിച്ച് ഭരിക്കുന്നു

ഭിന്നിപ്പിച്ച് ഭരിക്കുന്നു

തങ്ങള്‍ക്ക് വോട്ട് ചെയ്യില്ലെന്ന് ഉറപ്പുള്ളവരെയാണ് പൗരത്വ പട്ടികയില്‍ നിന്ന് ബിജെപി ഭരണകൂടം പുറത്താക്കിയതെന്ന് മമത കുറ്റപ്പെടുത്തി. ഭിന്നിപ്പിച്ച് ഭരിക്കാനാണ് ബിജെപിയുടെ ശ്രമം. സ്വന്തം മണ്ണില്‍ അഭയാര്‍ഥികളായി കഴിയുകയാണ് അസം അതിര്‍ത്തിയിലെ ജനങ്ങള്‍- മമത കുറ്റപ്പെടുത്തി.

 ഹിന്ദുക്കളും മുസ്ലിംകളും

ഹിന്ദുക്കളും മുസ്ലിംകളും

ഒട്ടേറെ പേരെ വിദേശികളെന്ന് മുദ്രകുത്തി നാടുകടത്തുകയാണ്. അതില്‍ സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട്. ബംഗാളികളും ബിഹാറികളും ഹിന്ദുക്കളും മുസ്ലിംകളുമുണ്ട്. അവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. കടുത്ത പീഡനം നേരിടുന്ന ആ ജനതയുടെ കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും മമത പറഞ്ഞു.

മോദിയെ കാണും

മോദിയെ കാണും

ഭിന്നിപ്പിച്ച് ഭരിക്കുകയാണ്. ജനങ്ങളെ ഒറ്റപ്പെടുത്തുന്നു. മനുഷ്യത്വം നഷ്ടപ്പെട്ടു. വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ കാണുമെന്നും മമത പറഞ്ഞു. അസമിലെ ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ പുതിയ കരട് രേഖ പുറത്തിറക്കിയതുമായി ബന്ധപ്പെട്ടാണ് വിവാദം. 1951ന് ശേഷം ആദ്യമായിട്ടാണ് പട്ടിക പുതുക്കുന്നത്.

 മുസ്ലിംകളെ ലക്ഷ്യം

മുസ്ലിംകളെ ലക്ഷ്യം

അസമിലെ മുസ്ലിംകളെ ലക്ഷ്യമിട്ടാണ് ബിജെപി നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പാര്‍ലമെന്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍ പുറത്തിറക്കിയത് കരട് രേഖ മാത്രമാണെന്നും അന്തിമ പൗരത്വ രേഖയല്ലെന്നും ആക്ഷേപമുള്ളവര്‍ക്ക് അധികൃതരെ സമീപിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+