Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയുടെ ലക്ഷ്യം രാഹുല്‍, കോണ്‍ഗ്രസ് അടിമുടി മാറണം, പ്രതിപക്ഷ ഐക്യത്തിന് തടസ്സം അത് മാത്രം

ദില്ലി: പ്രതിപക്ഷ ഐക്യം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും അതിന് ഇപ്പോള്‍ വലിയൊരു തടസ്സം നേരിട്ടിരിക്കുകയാണ്. പ്രധാന കാരണം കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണ്. തൃണമൂല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് പ്രതിപക്ഷത്തിന്റെ മുന്‍നിരയില്‍ എത്താനാണ് ശ്രമിക്കുന്നത്.

എന്നാല്‍ ശിവസേനയും എന്‍സിപിയും അതിനെ എതിര്‍ത്തതോടെ വലിയൊരു പ്രതിസന്ധി പ്രതിപക്ഷ നിരയില്‍ വന്നിരിക്കുകയാണ്. പ്രതിപക്ഷത്തിനെ നയിക്കാന്‍ ആര് വരുമെന്നതാണ് തര്‍ക്കം. അതിലുപരി സഖ്യത്തെ നയിക്കാനൊരു നേതാവ് വേണമെന്നതും യാഥാര്‍ത്ഥ്യമാണ്. അത് രണ്ടും കണ്ടെത്താന്‍ ഇനിയും സമയം എടുക്കും.

1

മമതയും കോണ്‍ഗ്രസും ഒപ്പം പ്രശാന്ത് കിഷോറുമാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന് വേണ്ട ഫോര്‍മുല. എന്നാല്‍ മമതയുടെ തുടര്‍ച്ചയായുള്ള പ്രതിപക്ഷ നീക്കം കോണ്‍ഗ്രസ് വേണ്ട ഗൗരവത്തിലെടുത്തില്ല എന്നതാണ് വാസ്തവം. അതാണ് മമതയെ ചൊടിപ്പിച്ചിരിക്കുന്നത്. ബംഗാളില്‍ തൃണൂലിനെതിരെയുള്ള മത്സരമൊന്നും ഒരിക്കലും മമതയെ ചൊടിപ്പിച്ചിരുന്നില്ല. ഇവിടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിസ്സംഗ സമീപനമാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തെ ശക്തമാക്കാന്‍ പ്രശാന്തിനെ വിട്ടുനല്‍കാന്‍ പോലും മമത തയ്യാറായിരുന്നു. എന്നാല്‍ അതെല്ലാം കോണ്‍ഗ്രസിനുള്ളിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ മുടക്കി.

2

ഈ സാഹചര്യത്തിലാണ് മമതയും പ്രശാന്തും പുതിയ നീക്കം തുടങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വം സജീവമായിട്ടുണ്ട് എന്നത് സത്യമാണ്. പല സംസ്ഥാനങ്ങങ്ങളിലും മാറ്റങ്ങള്‍ തുടര്‍ച്ചയായി വന്നു. ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച ജയവും വന്നു. എന്നാല്‍ ഇപ്പോഴും നേതൃത്വപരമായ പ്രശ്‌നങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ ഗാന്ധി കുടുംബം തയ്യാറായിട്ടില്ല. മമത ലക്ഷ്യമിട്ടത് രാഹുല്‍ ഗാന്ധിയെയാണ്. പ്രതിപക്ഷ നിരയെ നയിക്കാന്‍ രാഹുലിന് സാധിക്കില്ലെന്ന് ഉറപ്പാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരുമായി ചേര്‍ന്ന് പോവുക എന്നത് രാഹുലിന്റെ ശൈലിയാണ്. പ്രിയങ്ക ഗാന്ധിയും അതുപോലെ അല്ല. അതുകൊണ്ട് കോണ്‍ഗ്രസ് സഖ്യത്തെ നയിക്കുക അസാധ്യമാകും.

3

കോണ്‍ഗ്രസിന്റെ 20 ശതമാനം വോട്ടും ഒപ്പം നേതാവിന്റെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയുമുണ്ടായാല്‍ മമതയ്ക്കുണ്ടായിരുന്ന സാഹചര്യം ശക്തമാണ്. എന്‍സിപി, ടിആര്‍എസ്, നാഷണല്‍ കോണ്‍ഫറന്‍സ്, എന്നിവരൊന്നും രാഹുല്‍ എന്ന നേതാവ് പ്രതിപക്ഷ ഐക്യത്തെ നയിക്കുന്നതിനോട് താല്‍പര്യമില്ലാത്തവരാണ്. അതിന് പുറമേ സ്വന്തം കോട്ടയായ അമേഠി പോലും കൈവിട്ടവരാണ്. തോല്‍വിയില്ലാത്ത ബിജെപിയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുമെന്ന് ഉറപ്പുള്ള ഒരു നേതാവിനെയാണ് പ്രതിപക്ഷത്തിന് ആവശ്യം. കോണ്‍ഗ്രസില്‍ അത്തരമൊരു നേതാവ് ആരുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമുള്ള നേതാക്കള്‍ വളരെ കുറവാണ് പ്രതിപക്ഷ നിരയില്‍. സ്റ്റാലിനും തേജസ്വി യാദവും മാത്രമാണ് അക്കൂട്ടത്തിലുള്ളത്.

4

മമത ലക്ഷ്യമിടുന്നത് കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു സീറ്റ് സ്വന്തം പാര്‍ട്ടി നേടുക എന്നതാണ്. 80 സീറ്റ് എന്ന ലക്ഷ്യത്തിലേക്കാണ് മമത നീങ്ങുന്നത്. അവിടെയും പ്രശ്‌നമുണ്ട്. ബംഗാളിന് പുറത്ത് ഒരു സ്വാധീനമുണ്ടാുക ഏതെങ്കിലും സഖ്യത്തിലാണെങ്കില്‍ മമതയ്ക്ക് സാധ്യമല്ല. ഇപ്പോഴത്തെ നീക്കം പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പടുത്തുന്നതാണെങ്കിലും പാര്‍ട്ടികള്‍ രണ്ട് തട്ടിലായിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടി പോലുള്ളവ കോണ്‍ഗ്രസിനെ തള്ളിയിരിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ കൂടുതലും ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിക്കാത്തവയാണ്. അതിലുപരി അവസരത്തിനാത്ത് ഉയരാന്‍ ആര്‍ക്കും സാധിച്ചിട്ടുമില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ബദലായി കാണുന്ന നല്ലൊരു ഭാഗത്തിനും മമതയെ അംഗീകരിക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം. അതിന് കാരണം അവര്‍ ഹിന്ദി പറയുന്ന ഒരു മുഖമല്ല എന്നതാണ്.

Recommended Video

cmsvideo
    Bipin Rawat Biography: Know everything about the first CDS of India
    5

    കോണ്‍ഗ്രസ് നേതൃത്വത്തെ മമത ശരിക്കും ഇളക്കി വിട്ടിരിക്കുകയാണ്. അത് ഗുണം ചെയ്തിട്ടുമുണ്ട്. പക്ഷേ രാഹുല്‍ ഗാന്ധിക്ക് വിശ്വാസ്യത വരണമെങ്കില്‍ മമതയെ ഞെട്ടിക്കുന്ന ഒരു വിജയം ദേശീയ തലത്തില്‍ ഉണ്ടാവണം. നിലവില്‍ ബംഗാള്‍ മോഡലാണ് ബിജെപിയെ നേരിടാന്‍ വേണതെന്ന് പ്രതിപക്ഷം തിരിച്ചറിയുന്നു. എന്നാല്‍ ഒരു ബംഗാള്‍ മോഡല്‍ വിജയത്തിന്റെ സ്‌റ്റൈലായി കണ്ടാല്‍ തകരും. ഒന്നാമത് വല്ലാതെ ഭിന്നിക്കപ്പെട്ട ഒരു തിരഞ്ഞെടുപ്പായിരുന്നു ബംഗാളില്‍ നടന്നത്. രണ്ടാമത്തെ കാര്യം അവിടെ പ്രതിപക്ഷമെന്നത് തീരെയുണ്ടായിരുന്നില്ല. മമതയും ബിജെപിയും തമ്മിലാണ് വോട്ടെടുപ്പ് എന്ന നിലയായിരുന്നു. ഇത് മമതയ്ക്ക് ജയിക്കാന്‍ എളുപ്പമായിരുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവും വട്ടപൂജ്യവുമായി. ആ സീറ്റ് മുഴുവന്‍ ബിജെപിയിലേക്കും പോയി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+