Get Updates
Get notified of breaking news, exclusive insights, and must-see stories!

മമത ബിജെപിയുടെ വളര്‍ച്ച ആഘോഷിക്കുന്നു; സിപിഎം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെ ബി ജെ പി തൊഴുത്തില്‍ കെട്ടി വോട്ട് പിടിക്കാന്‍ സി പി എമ്മിന്റെ ശ്രമം. സംസ്ഥാനത്ത് ബി ജെ പിയുടെ വളര്‍ച്ച ആഘോഷിക്കുകയാണ് മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും എന്നാണ് സി പി എം നേതാവ് സുര്‍ജ്യ കാന്ത മിശ്രയുടെ ആരോപണം.

ബംഗാളില്‍ ബി ജെ പിയുടെ താമര വിരിയിക്കലാണ് മമത ബാനര്‍ജിയുടെ ലക്ഷ്യം. മതേതരത്വം പ്രസംഗിക്കുകയും ബി ജെ പിയെ സഹായിക്കുകയുമാണ് മമത ബാനര്‍ജി ചെയ്യുന്നത്. കോണ്‍ഗ്രസിനെക്കാള്‍ രാജ്യത്തിന് ആപത്താണ് മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും. രണ്ടര വര്‍ഷം കൊണ്ട് സംസ്ഥാനം അവര്‍ കട്ടുമുടിച്ചു.

cpm

അരാജകത്വവും അഴിമതിയുമാണ് മമത ബാനര്‍ജി സര്‍ക്കാരിന്റെ മുഖമുദ്ര. തനിക്കെതിരെ ശബ്ദിക്കാന്‍ മമതാ ബാനര്‍ജി ആരെയും അനുവദിക്കില്ല. ഏകാധിപതിയെപ്പോലെയാണ് അവരുടെ പെരുമാറ്റം. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന സ്വാതന്ത്രത്തില്‍ പോലും അവര്‍ ഇടപെടുന്നു - സൗത്ത് 24 പര്‍ഗനാസിലെ പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പിയും മമത ബാനര്‍ജിയും ഒന്നിച്ചാണെന്ന് വരുത്തിത്തീര്‍ത്ത് വോട്ട് പിടിക്കാനാണ് സി പി എമ്മിന്റെ ശ്രമം. എന്നാല്‍ ബി ജെ പിയുമായി ഒരു തരത്തിലുള്ള സഖ്യവും ഇല്ല എന്ന് മമത ബാനര്‍ജി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. നരേന്ദ്ര മോദിയോടുള്ള വിരോധമാണ് മമത ബാനര്‍ജി ബി ജെ പിയുമായി അടുക്കാത്തതിന് ഒര പ്രധാന കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+