ബിജെപി എന്നാല്‍ ഭാരതീയ ജോക്കേഴ്‌സ് പാര്‍ട്ടി?
കൊല്‍ക്കത്ത: ഭാരതീയ ജനാതാ പാര്‍ട്ടി എന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ബി ജെ പിയുടെ പൂര്‍ണരൂപം. എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകന് ബി ജെ പി എന്നാല്‍ ഭാരതീയ ജോക്കേഴ്‌സ് പാര്‍ട്ടി എന്നാണത്രേ. മമതയുടെ മരുമകന്‍ മാത്രമല്ല, ലോക്‌സഭാംഗം കൂടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ 27 കാരന്‍ അഭിഷേക് ബാനര്‍ജി.
ദിവാസ്വപ്‌നം കണ്ടുനടക്കുന്ന എന്‍ ആര്‍ ഐ പ്രധാനമന്ത്രി എന്നാണ് തൃണമൂല്‍ യുവയുടെ നാഷണല്‍ പ്രസിഡണ്ടായ അഭിഷേക് നരേന്ദ്ര മോദിയെ വിളിക്കുന്നത്. ബി ജെ പിയുടെ ദേശീയ നേതാക്കള്‍ പലരും ദിവസത്തില്‍ അഞ്ച് തവണ വേഷം മാറുന്നവരാണ് - ബി ജെ പിയെ ഭാരതീയ ജോക്കേഴ്‌സ് പാര്‍ട്ടി എന്ന് വിളിക്കാനുള്ള കാരണമായി അഭിഷേക് ബാനര്‍ജി പറയുന്നതിന് കാരണമിതാണ്.

അനാവശ്യമായി മമതാ ബാനര്‍ജിയെ ബി ജെ പി ആക്രമിക്കുന്നു എന്നും അഭിഷേകിന് പരാതിയുണ്ട്. ജനാധിപത്യ പരമായി മമതാ ബാനര്‍ജിയെ നേരിടാന്‍ ബി ജെ പിക്ക് കഴിയില്ല, അത് അവര്‍ക്കും അറിയാം. ബി ജെ പി ഒരിക്കും ബംഗാളില്‍ വിജയിക്കാന്‍ പോകുന്നില്ല, അവര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് മുഴുവന്‍ കലാപങ്ങളാണ്. ബംഗാളിലെ ജനങ്ങള്‍ക്ക് വേണ്ടത് വികനവും സമാധാനവുമാണ്.
ദേശാടനപക്ഷികളെ പോലെ ബംഗാളിലേക്ക് വന്ന് പ്രസംഗിച്ച് ദില്ലിയിലേക്ക് തിരിച്ചുപോകുന്നവര്‍ക്ക് ബംഗാളില്‍ വിജയിക്കാന്‍ കഴിയില്ല. ഇന്ത്യയ്ക്ക് വേണ്ടത് ഒരു ഫോറിന്‍ പ്രധാനമന്ത്രിയെ അല്ല. എന്നാല്‍ ആകെ കിട്ടിയ ആറ് മാസത്തില്‍ അഞ്ച് മാസവും പ്രധാനമന്ത്രി വിദേശത്തായിരുന്നു. ബംഗാളില്‍ ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസും തുടരുന്ന വാക്‌പോരിലെ ഒരു ഏട് മാത്രമാണ് അഭിഷേക് ബാനര്‍ജിയുടെ ഈ വാക്കുകള്‍.












Click it and Unblock the Notifications