കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം കൗണ്ടറിലെ കത്തിമുനിയില്‍ നിന്നും മലയാളി നഴ്‌സുമാര്‍ കഷ്ടിച്ച് രക്ഷപെട്ടു

  • By Gokul
Google Oneindia Malayalam News

ബെംഗളൂരു: എടിഎം കൗണ്ടറില്‍ നിന്നും പണമെടുക്കാനെത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നവരുടെ കൈയ്യില്‍ നിന്നും മലയാളി നഴ്‌സുമാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ബംഗളുരുവിലെ വസന്ത്‌നഗറിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എം.ബൂത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. നഴ്‌സുമാര്‍ എടിഎം ബൂത്തില്‍ കയറിയ ഉടന്‍ അക്രമി അകത്തു കയറി ഇവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

എടിഎമ്മില്‍ നിന്നും മുഴുവന്‍ പണവും എടുത്തുനല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഒരു നഴ്‌സിന്റെ കഴുത്തില്‍ കത്തിമുനവെച്ചശേഷമായിരുന്നു ഭീഷണി. എന്നാല്‍ പണം കൊടുക്കാന്‍ നഴ്‌സുമാര്‍ തയ്യാറായില്ല. ഇതോടെ വിലകൂടിയ മൊബൈല്‍ഫോണ്‍ പിടിച്ചുപറിച്ച് അക്രമി ബൂത്തില്‍ നിന്നും ഓടി. യുവതികള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ പിറകെ ഓടി അക്രമിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പിടികൂടിയ പ്രതി മുഹമ്മദ് മുജീബ് നേരത്തെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു.

arrest

നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് ട്രെയിനികളായ പാലക്കാട് സ്വദേശി നയന, വയനാട് സ്വദേശി ഐശ്വര്യ എന്നിവരാണ് ബൂത്ത് അക്രമിയുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടത്. ബാങ്കില്‍ പരാതി പറയാനെത്തിയ തങ്ങളെ ബാങ്ക് അധികൃതര്‍ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്ന് യുവതികള്‍ പറഞ്ഞു. അശ്രദ്ധമൂലമാണ് അക്രമി അകത്തു കടന്നതെന്നായിരുന്നു ബാങ്കിന്റെ കുറ്റപ്പെടുത്തല്‍.

കോര്‍പ്പറേഷന്‍ സര്‍ക്കിളിലെ എ.ടി.എം.ബൂത്തില്‍ വെച്ച് മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച് മോഷണം നടത്തിയ അക്രമിയെ ഇതുവരെയായി പോലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. നഗരമധ്യത്തില്‍ നടന്ന സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും ബെഗളുരുവിലെ എടിഎം ബൂത്തുകള്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് പുതിയ അക്രമവും.

English summary
Man arrested Bengaluru atm booth who attempt to attack Malayali nurses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X