ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു, തല റൂമില്‍ സൂക്ഷിച്ചു!! കാരണമറിഞ്ഞാല്‍ ഞെട്ടും!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വാലന്റൈന്‍ ദിനത്തില്‍ രാജ്യത്തിന്റെ തലസ്ഥാനം ഞെട്ടിക്കുന്ന കൊലപാതകത്തിനു സാക്ഷിയായി. 40 കാരന്‍ സുബോധ് കുമാര്‍ സ്വന്തം ഭാര്യയെ തലയറുത്ത് കൊന്ന് ബെഡ് റൂമില്‍ സൂക്ഷിക്കുകയായിരുന്നു. മൂന്നു ദിവസത്തോളം മൃതശരീരത്തോടൊപ്പം ഇയാള്‍ താമസിക്കുകയും ചെയ്തു. പ്ലംബര്‍ കൂടിയായ ഇയാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാരണം രണ്ടാം വിവാഹം

സുബോധിന്റെ രണ്ടാം വിവാഹത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത് ആറു മാസങ്ങള്‍ക്കു മുമ്പ് അറിഞ്ഞ ഭാര്യ മനീഷ വിവാഹമോചനത്തിന് ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ താമസിക്കുന്ന തൊട്ടടുത്ത വീട്ടില്‍ തന്നെയാണ് രണ്ടാം ഭാര്യയെ സുബോധ് പാര്‍പ്പിച്ചിരുന്നത്.

ഭാര്യയെ മര്‍ദ്ദിച്ചു

ഫെബ്രുവരി 10, 11 തിയ്യതികളില്‍ രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് വിളിച്ച മനീഷയെ സുബോധ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. രണ്ടാം ഭാര്യ ഇതു തടയാന്‍ ശ്രമിച്ചിരുന്നെങ്കിലും അവരെ ഭീഷണിപ്പെടുത്തി ഇയാള്‍ ഭാര്യയെ തല്ലി അവശയാക്കുകയായിരുന്നു.

കൊന്നത് അറക്കവാള്‍ കൊണ്ട്

കൈവശമുണ്ടായിരുന്ന അറക്കവാള്‍ കൊണ്ടു തലയറുത്താണ് സുബോധ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് തല റൂമില്‍ ആണിയില്‍ തൂക്കി സൂക്ഷിക്കുകയായിരുന്നു. ശേഷിക്കുന്ന ശരീരഭാഗങ്ങള്‍ തുണ്ടുകളാക്കി ഉപേക്ഷിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെങ്കിലും അതിനുമുമ്പ് പോലിസിന്റെ പിടിവീഴുകയായിരുന്നു.

അയല്‍ക്കാര്‍ക്ക് സംശയം

അഴുകിയ മൃതദേഹത്തില്‍ നിന്നു മണം പുറത്തുവന്നതോടെയാണ് അയല്‍ക്കാര്‍ക്കു സംശയം തോന്നിയത്. തുടര്‍ന്നു ഇവര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ സുബോധിന്റെ വീട്ടില്‍ നിന്നാണ് മണമെന്ന് പോലിസ് കണ്ടെത്തി.വാതില്‍ തുറക്കാന്‍ സുബോധ് ആദ്യം തയ്യാറായില്ല. തുടര്‍ന്നു പോലിസ് വാതില്‍ തകര്‍ത്തു ബലമായി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മര്‍ദ്ദിക്കാറുണ്ടായിരുന്നു

12ഉം ഒമ്പതും വയസ്സുള്ള മക്കള്‍ക്കൊപ്പമാണ് സുബോധും മനീഷയും താമസിച്ചിരുന്നത്. കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ഇയാള്‍ രണ്ടു മക്കളെയും റാഞ്ചിയിലുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു. അടുത്തിടെയായി സുബോധ് ഭാര്യയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു.

English summary
While the city celebrated the festival of love on Tuesday, the east Delhi police were dealing with a gory murder of a loved one. A plumber had bludgeoned his wife to death, cut the body into pieces with a saw and hung the head from a peg in his room in Madhu Vihar locality.
Please Wait while comments are loading...