ഭാര്യ കട്ടക്കലിപ്പില്‍..മരണക്കിടക്കയില്‍ ഭര്‍ത്താവിന് കിട്ടിയത് മുട്ടന്‍പണി
കിഡ്‌നി രോഗിയായ ഭര്‍ത്താവിന് പണികൊടുത്ത് ഭാര്യ. വിവാഹമോചന സമയത്ത് വാഗ്ദാനം ചെയ്ത പണം ലഭിക്കാതെ വൃക്കമാറ്റിവെയ്ക്കാന്‍ സമ്മതിക്കില്ലെന്ന വാശിയിലാണ് ഭാര്യ
അഹമ്മദാബാദ് : നാല്‍പ്പതുകാരനായ ജിതേന്ദ്ര യാദവിന്റെ കാര്യം കുറച്ച് കഷ്ടത്തിലാണ്. വൃക്കരോഗിയായ ഇയാള്‍ ഇപ്പോള്‍ മരണം കാത്ത് കിടക്കുകയാണ്. രക്ഷപ്പെടാന്‍ അവസരമുണ്ട്. പക്ഷേ സമ്മതിക്കില്ലെന്ന വാശിയിലാണ് ഒരാള്‍. മറ്റാരുമല്ല ജിതേന്ദ്രയുടെ സ്വന്തം ഭാര്യ തന്നെ.
വൃക്ക മാറ്റിവെയ്ക്കല്‍ മാത്രമാണ് ജിതേന്ദ്രയുടെ മുന്നിലുള്ള വഴി. പക്ഷേ നിയമപരമായി ഇതിന് ഭാര്യയുടെ സമ്മതപത്രം വേണം. എന്നാലീ സമ്മതപത്രത്തില്‍ ഒപ്പിടില്ലെന്ന തീരുമാനത്തിലാണ് ഭാര്യ. അതിനൊരു കാരണവുമുണ്ട്.

കഴിഞ്ഞ ജൂലൈ മുതല്‍ 4 മാസത്തോളമായി ജിതേന്ദ്രയും ഭാര്യ ജാഗൃതിയും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. വേര്‍പിരിയുമ്പോള്‍ ഇവര്‍ തമ്മിലൊരു കരാറുണ്ടായിരുന്നു. ഒറ്റത്തവണയായി 10 ലക്ഷം രൂപ ഭാര്യയ്ക്ക് നല്‍കാം എന്നായിരുന്നു കരാര്‍.

ഈ പണം മുഴുവനായും തന്നിട്ട് മതി വൃക്ക മാറ്റിവെക്കല്‍ എന്ന നിലപാടിലാണ് ജിതേന്ദ്രയുടെ ഭാര്യ. പണം കിട്ടാതെ സമ്മത പത്രത്തില്‍ ഒപ്പിടുന്ന പ്രശ്‌നമുദിക്കുന്നേ ഇല്ല എന്ന വാശിയിലാണിവര്‍. ഇത് കാരണം ജിതേന്ദ്ര മരണവും കാത്ത് കിടക്കേണ്ട അവസ്ഥയിലാണ്.

ഒരാള്‍ക്ക് വൃക്ക നൽകാൻ കുടുംബത്തിനകത്ത് തന്നെ ഒരു ദാതാവ് ഉണ്ടെങ്കില്‍ സമ്മതപത്രത്തിന്റെ കാര്യമില്ലായിരുന്നു. എന്നാല്‍ കുടുംബത്തിന് പുറത്ത് നിന്നും വൃക്ക സ്വീകരിക്കണമെങ്കില്‍ ഇത്തരമൊരു നിയപ്രശ്‌നമുണ്ട്. ഭര്‍ത്താവിനാണ് വൃക്ക വേണ്ടതെങ്കില്‍ ഭാര്യ സമ്മതപത്രത്തില്‍ ഒപ്പിട്ടാലേ നടക്കൂ.

ജിതേന്ദ്രയുടെ ഇരുവൃക്കകളും തകരാറിലാണ്. പരിശോധിച്ച ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവെക്കലിന് നിര്‍ദേശിച്ചു. കുടുംബത്തിനകത്തുള്ള ആരുടേയും വൃക്ക ജിതേന്ദ്രയ്ക്ക് യോജിക്കുന്നതായിരുന്നില്ല. അതിനാലാണ് പുറത്ത് നിന്നുള്ള ഒരാളുടെ വൃക്ക സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇതാണിപ്പോള്‍ പാതിവഴിയില്‍ കുരുങ്ങി നില്‍ക്കുന്നതും.

അഹമ്മദാബാദിലെ ഛന്ദേദക്കാരനായ ജിതേന്ദ്ര ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായിരുന്നു. രോഗിയായതിന് ശേഷം ഇയാള്‍ക്ക് ജോലിയുമില്ല. 2008ലാണ് ജിതേന്ദ്ര ജാഗൃതിയെ വിവാഹം കഴിക്കുന്നത്. 2012ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. രോഗിയായതിന് ശേഷം പ്രായമായ അമ്മയുടെ ഒപ്പമാണ് ജിതേന്ദ്ര കഴിയുന്നത്

വേര്‍പിരിയുമ്പോള്‍ കോടതിയില്‍ വെച്ചുതന്നെ 3 ലക്ഷം രൂപ ജിതേന്ദ്ര ഭാര്യയ്ക്ക് നല്‍കിയിരുന്നു. അതിന്‌ശേഷമാണ് ജിതേന്ദ്ര രോഗബാധിതനായത്. അതിനാല്‍ ബാക്കിയുള്ള 7 ലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ജിതേന്ദ്രയുടെ ചികിത്സയ്ക്ക് വേണ്ടിത്തന്നെ 7 ലക്ഷത്തിലധികം രൂപ ഈ കുടുംബത്തിന് ചിലവായിക്കഴിഞ്ഞു. അതിനാലാണ് ജാഗൃതിയ്ക്ക് പണം നല്‍കാനാവാതെ വന്നതെന്ന് പറയുന്നു ജിതേന്ദ്രയുടെ അമ്മ.

ഡിവോഴ്‌സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ ഭാര്യയുടെ സമ്മതമില്ലാതെ ശസ്ത്രക്രിയ നടത്താമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ അവിടെയും പ്രശ്‌നങ്ങള്‍ തീരുന്നില്ല. ശസ്ത്രകിയയ്ക്ക് പണം വേണമെങ്കില്‍ വീട് വില്‍ക്കേണ്ടതായി വരും. എന്നാലിതിനും ജാഗൃതി സമ്മതിക്കില്ലെന്നാണ് പറയുന്നത്. വീട്ടില്‍ തനിക്കും തുല്യ അവകാശമുണ്ടെന്നും അതിനാല്‍ വില്‍ക്കാന്‍ സമ്മതിക്കില്ലെന്നുമാണ് ഇവരുടെ വാദം. എന്തായാലും മരണം കാത്ത് കിടക്കുന്ന ഈ മനുഷ്യന് എട്ടിന്റെ പണിയാണ് ഭാര്യ കൊടുത്തിരിക്കുന്നത്.












Click it and Unblock the Notifications