ലൈംഗിക ശേഷി കൂട്ടാന്‍ 4 വയസുകാരന്‍റെ ജനനേന്ദ്രിയം മുറിച്ച് പൂജ
ഡെറാഡൂണ്‍: ലൈംഗിക ശേഷി കൂട്ടുന്നതിന് വേണ്ടി മന്ത്രവാദം ചെയ്യാന്‍ നാല് വയസുകാരന്റെ ലൈംഗികാവയവം മുറിച്ചെടുത്ത യുവാവ് അറസ്റ്റില്‍. ധന്‍ബാദ് സ്വദേശിയായ മുഹമ്മദ് അസ്ലം (33) ആണ് അറസ്റ്റിലായത്. ലൈംഗിക ശേഷിയില്ലാത്ത യുവാവ് ശേഷി കൂട്ടുന്നതിന് വേണ്ടി മന്ത്രവാദിയെ സമീപിച്ചു. ഇയാളുടെ നിര്‍ദ്ദേശ പ്രകാരമാണ് നല് വയസുകാരന്റെ സ്വകാര്യഭാഗം മുറിച്ചെടുത്തത്.
ഹരിദ്വാര്‍ ജില്ലയിലെ മുഹമ്മദ്പൂര്‍ ഗ്രാമത്തിലുള്‌ല നാല് വയസുകാരന്റെ ലൈംഗികാവയവമാണ് അസ്ലം മുറിച്ചെടുത്ത്. കാളിയാറിലുള്ള ഒരു മന്ത്രവാദിയാണ് അസ്ലമിനോട് കുട്ടിയുടെ അവയവം മുറിച്ചെടുക്കാന്‍ പറഞ്ഞത്. ഇത്തരത്തില്‍ ചെയ്താല്‍ അസ്ലമിന്റെ ലൈംഗിക ശേഷി കൂടുമെന്നും ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു. അസ്ലം അറസ്റ്റിലായെങ്കിലും മന്ത്രവാദി അറസ്റ്റിലായിട്ടില്ല.

നാല് മാസങ്ങള്‍ക്ക് മുമ്പാണ് അസ്ലാം വിവാഹിതനായത്. എന്നാല്‍ ദാമ്പത്യ ജീവിതം തൃപ്തികരമല്ലാത്തതിനാല്‍ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയി. ഉത്തരാഖണ്ഡില്‍ എത്തുന്നതിന് മുന്‍പ് ഇയാള്‍ ഗുജറാത്ത് ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും അലഞ്ഞ് നടന്നു. തുടര്‍ന്നാണ് മുഹമ്മദ്പൂരില്‍ ഒരു കുളത്തിലെ കാവല്‍ക്കാരനായി ഇയാള്‍ക്ക് ജോലി ലഭിയ്ക്കുന്നത്.
അവിടെ വച്ചാണ് നാല് വയസുകാരനുമായി പരിചയത്തിലാകുന്നത്. കുട്ടിയ്ക്ക് മിഠായിയും ബലൂണുകളും ഇയാള്‍ വാങ്ങി നല്‍കുമായിരുന്നു. ഇത്തരത്തില്‍ വശീകരിച്ച് ഒരു കരിമ്പിന്‍ തോട്ടത്തില്‍ എത്തിച്ച് കുഞ്ഞിന്‍രെ സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിച്ചോടി. എന്നാല്‍ ചൊവ്വാഴ്ച ഇയാള്‍ പൊലീസ് പിടിയിലായി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രവാദിയ്ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications