അഞ്ചംഗ കുടുംബത്തെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയശേഷം യുവാവ് ചാടി മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: മാതാപിതാക്കളും ഭാര്യയും കുട്ടികളും ഉള്‍പ്പെടെ അഞ്ചംഗ കുടുംബത്തെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ മുപ്പത്തിരണ്ടുകാരനായ സലീമിന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.

ജീല്ല ചെരുവ് ഗ്രാമത്തിലെ പലൈര്‍ റിസര്‍വോയറില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. തുടക്കത്തില്‍ കൂട്ട ആത്മഹത്യയാണിതെന്നാണ് കരുതിയതെങ്കിലും പിന്നീട് ആത്മഹത്യാ കുറിപ്പ് യുവാവിന്റെ വീട്ടില്‍നിന്നും കണ്ടെടുത്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.

 crimescene-60

സലീം കുടുംബത്തെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ഖമ്മം പോലീസ് കമ്മീഷണര്‍ തഫ്‌സീര്‍ ഇഖ്ബാല്‍ പറഞ്ഞു. വീട്ടില്‍ സ്ഥിരമായുള്ള കുടുംബവഴക്കാണ് കടുംകൈയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സലീമിന്റെ പിതാവ് മദ്യപാനിയാണെന്നും മറ്റ് കുടുംബാംഗങ്ങള്‍ക്ക് പ്രശ്‌നക്കാരനാണെന്നും പറയപ്പെടുന്നു.

സംഭവത്തില്‍ സലീം(32), പിതാവ് ഷെയ്ക്ക് പിന്റൂ സാഹിബ്(50), അമ്മ മഹബൂബ് ബി(45), സലീമിന്റെ ഭാര്യ റസിയ(28), മക്കള്‍ ഷഹനാസ് ബീഗം(8), നസ്രീന(4) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

English summary
Man drowns wife, his 2 kids and parents before jumping to his death in Telangana
Please Wait while comments are loading...