പ്രണയ സാഫല്യം!!! ഒടുവിലിൽ അവർ ഒന്നായി!!! ലൈംഗിക തൊഴിലില്‍ നിന്നും കുടുംബിനിയിലേക്ക് !!
രണ്ട് വര്‍ഷം മുന്നെയുള്ള ഭൂകമ്പകാലത്ത് ആരുടെയൊക്കെയോ ചതിയില്‍ പെട്ട് വേശ്യാലയത്തില്‍ എത്തിപ്പെട്ടതായിരുന്നു ഷുഭി.
ദില്ലി: പ്രണയത്തിന് ഭാഷയില്ല വർഗമില്ലയെന്നും കേട്ടിട്ടുണ്ട്. എന്നാൽ പലതരം പ്രണയകഥകളും നമ്മൾ കേട്ടിട്ടുണ്ട്. സാധാരണ പ്രണയകഥകളുടെ പശ്ചാത്തലം സ്കൂളും , കോളേജു, ഓഫീസുകളുംമായിരിക്കും. എന്നാൽ ഇവിടെ കഥയിലെ സ്ഥലവും ചുറ്റുപാടും ഏറെ വ്യത്യസ്തമാണ്. പ്രണയലേഖനങ്ങളോ സന്ദേശങ്ങളോയില്ലാതെ ദില്ലിയിലെ വേശ്യാലയത്തിൽ മൊട്ടിട്ട പ്രണയം. ഒടുവിൽ പ്രണയം കൊണ്ട് ജീവിതം തിരിച്ചുകിട്ടിയ നേപ്പാളി സ്വദേശി ഷുഭിയുടേയും സാഗറിന്റേയും പ്രണയകഥ ഒരു ഉയർത്തെഴുന്നോൽപ്പിന്റേയും കഥയാണ്.
രണ്ടു വർഷത്തിനു മുൻപ് നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ സർവതും നഷ്ടപ്പെട്ട ഷുഭി ആരുടെയൊക്കെയോ ചതിയിൽപ്പെട്ട് ദില്ലിയിലെ വേശ്യലയത്തിൽ എത്തിപ്പെട്ടു. ജീവിതം അവസാനിച്ചു എന്നു തോന്നിത്തുടങ്ങിയ സമയത്താണ് മുംബൈയിലെ വ്യാപാരിയായ സാഗറിനെ കണ്ടുമുട്ടുന്നത്. പിന്നീട് പരിചയം വളർന്ന് പ്രണയമാകുകയായിരുന്നു. പിന്നീട് സാഗർ ക്ഷുഭിയെ കാണാൻ വേണ്ടി വേശ്യായാലത്തിലെ സ്ഥിരം സന്ദർശകനായി. അവർക്ക് ഒരുമിച്ചുള്ള ജീവിതത്തിന് ക്ഷുഭിയെ ഇവിടെന്ന് രക്ഷപ്പെടുത്തി കൊണ്ടു പോകുകയെന്നത് വളരെ അത്യാവശ്യമായിരുന്നു. എന്നാൽ ഇവിടെന്നു പുറത്തു പോകുകയെന്നത് വളരെ പ്രയാസമേറിയതും.

ഇതിനിടെ ഷുഭിയും കുറച്ചു സ്ത്രീകളും ചേർന്ന് ഇവിടെ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് പിടിക്കപ്പെടുകയായിരുന്നു. ഒടുവിൽ അവസാന മാർഗം എന്ന നിലയിൽ സാഗർ കാര്യങ്ങള്‍ ദില്ലി വനിതാ കമ്മീഷനെ അറിയിച്ചു. അങ്ങനെ അവര്‍ വേശ്യാലയത്തില്‍ പരിശോധന നടത്തുകയും ഷുഭി അടക്കമുള്ള നിരവധി പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. തങ്ങൾ വിവാഹിതരാവൻ പോകുകയാണെന്നും സാഗർ-ക്ഷുഭി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഭൂതകാല ഓർമകൾ മറന്ന് പുതിയ ജീവിതം കെട്ടിപ്പൊക്കാൻ ഒരുങ്ങുകയാണ് ഈ കമിതാക്കൾ












Click it and Unblock the Notifications