ഗാന്ധിയുടെ പേരിന് മുന്നിൽ എന്തിന് മഹാത്മ? 'മഹാത്മ' വെട്ടിമാറ്റണമെന്ന് ഹർജി! കോടതി കൊടുത്ത മറുപടി...

  • Posted By: Desk
Subscribe to Oneindia Malayalam

കൊൽക്കത്ത: മഹാത്മ ഗാന്ധിയുടെ പേരിൽ നിന്ന് മഹാത്മ എന്ന വാക്ക് മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹരജി. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂണിവേഴ്‍സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി എസ് മുരുകനന്ദമാണ് ഹരജി സമര്‍പ്പിച്ചത്. കറൻ‌സി നോട്ടിലെ പേരിൽ നിന്നാണ് 'മഹാത്മ' എന്ന വാക്ക് മാറ്റാൻ ഹരജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഹർജിക്കാരന് കോടതിയിൽ വൻ തിരിച്ചടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ കോടതിയുടെ വിലയേറിയ സമയം പാഴാക്കാനുള്ള ഹരജിയാണിതെന്ന് വിമര്‍ശിച്ച കോടതി, ഹരജിക്കാരന് പതിനായിരം രൂപ പിഴയും ശിക്ഷയായി വിധിച്ചു. ഇത്തരം ഹരജികള്‍ കോടതികളുടെ വിലയേറിയ സമയം നശിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതി ഒന്നാം ബഞ്ച് തള്ളിയത്.

ഇത് ഇരട്ടച്ചങ്കന്റെ ധാർമ്മികതയല്ല, പിണറായിക്ക് കീ ജയ് വിളിച്ച് സൈബർ സഖാക്കൾ വരേണ്ട, സിപിഐ മാത്രം!

ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, എം സുന്ദർ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള പരാമർശങ്ങൾ മുമ്പും വന്നിട്ടുണ്ട്. മഹാത്മ ഗാന്ധിയേയും, ജവഹര്‍ലാല്‍ നെഹ്‌റുവിനേയും മാലിന്യം എന്നുവിളിച്ച് അധിക്ഷേപിച്ച് ബിജെപി എംപി കാമാഖ്യ പ്രസാദ് ടെസ രംഗത്ത് വന്നതിന് ശേഷമാണ് ഇത്തരത്തിൽ ഒരു ഹരജി കൂടി വന്നിരിക്കുന്നത്. നെഹ്‌റു, ഗാന്ധി എന്നീ മാലിന്യങ്ങളെ ജനങ്ങളുടെ മനസിലേക്ക് കേണ്‍ഗ്രസ് കുത്തിവച്ചു എന്നായിരന്നു എംപിയുടെ പരാമര്‍ശം. ഇതിനാല്‍ ജനമനസുകളില്‍ മറ്റൊരു സിദ്ധാന്തത്തിനും ഇടമില്ല എന്നു കാമാഖ്യ പറയുന്നു. കാമാഖ്യ പ്രസാദിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നതിനെ തുടര്‍ന്ന് എംപിക്കെതിരെ ഗുവാഹത്തി പൊലീസ് കേസെടുത്തിരുന്നു.

എംപിക്കെതിരെ ക്രിമിനൽകുറ്റം

എംപിക്കെതിരെ ക്രിമിനൽകുറ്റം

എംപിക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണം എന്നാണ് കോണ്‍ഗ്രസ് ആവശ്യം. അസമിലെ ജോര്‍ഹട്ടില്‍ വച്ചായിരുന്നു ബിജെപി എംപിയുടെ ഈ അഭിപ്രായ പ്രകടനം. മുഖ്യമന്ത്രി ശര്‍ബാനന്ദ സോനോവാളും കേള്‍ക്കെയാണ് ഇത്തരത്തിലുള്ള പ്രസ്താവന കാമാഖ്യയുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാൽ ഇതിന് പിന്നാലെയാണ് മഹാത്മ എന്ന പേര് കറൻസികളിൽ നിന്ന് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി വന്നിരിക്കുന്നത്.

സംഘപരിവാറിനേറ്റ കറകളിൽ ഒന്ന്

സംഘപരിവാറിനേറ്റ കറകളിൽ ഒന്ന്

മഹാത്മാ ഗാന്ധി വെയിയേറ്റ് മരിച്ച സംഭവത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയും നേരത്തെ സമർപ്പിച്ചിരുന്നു ഗാന്ധി വധത്തില്‍ നിരവധി സംശയങ്ങളുണ്ടെന്ന് അന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. 948 ജനുവരി 30നാണ് ദില്ലിയില്‍ വച്ച് മഹാത്മാഗാന്ധിയെ വധിച്ചത്. തവ്ര ഹിന്ദുത്വ വാദിയായ നാഥുറാം വിനായക് ഗോഡ്‌സെയാണ് ഗാന്ധിജിയെ വധിച്ചത്. രാജ്യസ്‌നേഹം ഏറെ പ്രസംഗിക്കുന്ന സംഘപരിവാറിന് ചരിത്രത്തിലെ ഏറ്റവും വലിയ കറകളിലൊന്നാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകം. ഈ കറ മായ്ക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തുന്നുമുണ്ട്.

ഗോഡ്സെയെ കൂടാതെ മറ്റൊരാൾ

ഗോഡ്സെയെ കൂടാതെ മറ്റൊരാൾ

ഗാന്ധിവധത്തില്‍ എട്ടാം പ്രതിയും സൂത്രധാരനുമായ ആര്‍എസ്എസ് ആചാര്യന്‍ സവര്‍ക്കറെ വിശുദ്ധനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സുപ്രീം കോടതിയിൽ ഹർജിയും എത്തിയിരുന്നു. 1948 ജനുവരി മുപ്പതിന് വൈകിട്ട് പതിവ് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നാഥുറാം ഗോഡ്‌സെ എന്ന ഹിന്ദുമതഭ്രാന്തന്‍ ഗാന്ധിയെ വെടിവെച്ച് കൊന്നത്. ആര്‍എസ്എസ്സിന്റെ തലതൊട്ടപ്പനായ സവര്‍ക്കറുടെ അടുത്ത അനുയായി ആയിരുന്നു ഗോഡ്‌സെ. സവര്‍ക്കറും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. നാഥുറാം വിനായക് ഗോദ്‌സെയെക്കൂടാതെ മറ്റൊരാള്‍ കൂടി ഗാന്ധിജിയുടെ വധത്തിന് പിന്നിലുണ്ട് എന്ന പരാതിയാണ് കോടതിക്ക് മുന്നിൽ ഹർജി എത്തിയത്.

അഭിനവ് ഭാരത്

അഭിനവ് ഭാരത്

2001ല്‍ സവര്‍ക്കറുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടനയാണ് അഭിനവ് ഭാരത്. ഈ സംഘടനയുടെ ട്രസ്റ്റിയും ഗവേഷകനുമായ ഡോക്ടര്‍ പങ്കജ് ഫഡ്‌നിയുടേതായിരുന്നു ഹര്‍ജി. ഹര്‍ജിയുടെ ലക്ഷ്യം ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ കഴുകിക്കളയല്‍ മാത്രമാണ്. ഗോദ്‌സെയുടെ തോക്കില്‍ നിന്നുള്ള മൂന്ന് വെടിയുണ്ടകളായിരുന്നു കൊല്ലപ്പെട്ട ശേഷം ഗാന്ധിജിയുടെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ ഗാന്ധിയുടെ ശരീരത്തില്‍ മൂന്നല്ല, നാല് ബുള്ളറ്റുകളുണ്ടായിരുന്നുവെന്നാണ് പങ്കജ് ഫഡ്‌നിസ് വാദിക്കുന്നത്. താന്‍ ഗവേഷണത്തില്‍ കണ്ടെത്തിയതാണ് ഇക്കാര്യമെന്നും ഇയാള്‍ വാദിച്ചിരുന്നു.

തോക്കിൽ നിന്ന് ഉതിർന്നത് ഏഴ് വെടിയുണ്ടകൾ

തോക്കിൽ നിന്ന് ഉതിർന്നത് ഏഴ് വെടിയുണ്ടകൾ

ഗാന്ധിയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത ഗോഡ്‌സെയുടെ തോക്കില്‍ ഏഴ് വെടിയുണ്ടകളായിരുന്നു ഉണ്ടായിരുന്നു. വെടിവെച്ച ശേഷം തോക്കില്‍ 4 ബുള്ളറ്റുകള്‍ ബാക്കിയുണ്ടായിരുന്നു. അതിനര്‍ത്ഥം ഗോഡ്‌സെ മൂന്ന് തവണ വെടിയുതിര്‍ത്തുവെന്നാണ്. പക്ഷേ ഗാന്ധിജിയുടെ ശരീരത്തില്‍ കണ്ടെത്തിയത് നാല് ബുള്ളറ്റുകളാണ്. ഈ നാലാമത്തെ ബുള്ളറ്റ് എവിടെനിന്നു വന്നുവെന്നതാണ് പങ്കജ് ഫഡ്‌നിസിന്റെ ഹര്‍ജിയില്‍ ഉന്നയിക്കുന്ന ചോദ്യം. നാലാമതൊരു ബുള്ളറ്റ് കൂടി ലഭിച്ചത് സൂചിപ്പിക്കുന്നത് ഗോഡ്‌സെയെ കൂടാതെ ഒരാള്‍ കൂടി ഗാന്ധിക്ക് നേരെ വെടിയുതിര്‍ത്തുവെന്നാണെന്നും ഇയാള്‍ പറയുന്നു. ഇത്തരത്തിൽ മഹാത്മഗാന്ധിക്കെതിരെ പരാമർശങ്ങൾ നിലനിൽക്കുമ്പോഴാണ് വീണ്ടും കറൻ‌സിയിലെ പേരുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A research scholar, who approached the Madras high court seeking a direction to the central government to refrain from using the word 'Mahatma' as a prefix to Gandhi's name in currency notes, was slapped with a cost of Rs 10,000 for wasting judicial time.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്