ഉറക്കം തടസ്സപ്പെടുത്തി; സഹോദരനെ പരസ്യമായി വെട്ടികഷ്ണങ്ങളാക്കി!! കാരണം ഇതാണ്!!

  • Written By:
Subscribe to Oneindia Malayalam

റായ്പൂര്‍: ഉറക്കത്തില്‍ ശല്യപ്പെടുത്തിയ സഹോദരനെ 40കാരന്‍ വെട്ടിക്കൊന്നു. ഉറങ്ങുമ്പോള്‍ കളിയാക്കി പാട്ടിയതില്‍ പ്രകോപിതനായ ഇയാള്‍ മൂത്ത സഹോദരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നു. ഗ്രാമവാസികള്‍ സാക്ഷിയായിരിക്കെയായിരുന്നു സംഭവം. സുരേഷ്‌കുമാര്‍ സഹോദരന്‍ ചിന്തുറാമിനെയാണ് കൊലപ്പെടുത്തിയത്. വീട്ടിനുള്ളില്‍ നിന്ന് സഹോദരനെ വലിച്ചിറക്കിയ ശേഷം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മഴു ഉപയോഗിച്ച് കൈകളും തലയും വെട്ടിയെടുക്കുകയായിരുന്നു. ഛത്തീസ്ഗഡിലെ ഗ്രാമത്തിലാണ് സംഭവം.

സഹോദരനെ കൊലപ്പെടുത്തിയ ശേഷം ചോരപുരണ്ട മഴുവുമായി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അക്രമത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഇയാളുടെ ഒരു വിരലും അറ്റുപോയിട്ടുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായ സുരേഷ് നേരത്തെയും ഗ്രാമത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

deadbody

സംഭവ ദിവസം ഒരേ മുറിയില്‍ ഉറങ്ങിയ സഹോദരങ്ങളില്‍ മൂത്തയാള്‍ പാട്ട് പാടാന്‍ തുടങ്ങിയതോടെയാണ് കലഹം ഉടലെടുത്തത്. ദേഷ്യം മൂത്ത സുരേഷ് മൂത്ത സഹോദരനെ മര്‍ദിച്ചുവെന്നും ഒടുവില്‍ മഴുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുവരും കുടുംബസമേതം ഒരേ വീട്ടിലാണ് താമസിക്കുന്നത്. സഹോദരെന ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ വധിക്കുമെന്ന് സുരേഷ് പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്തതോടെ ആരും പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറായിരുന്നില്ല. കൊലപാതക കുറ്റം ചുമത്തി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

English summary
A 40-year-old man hacked his elder brother to pieces in a village square on Tuesday for singing and playfully mocking him as he slept.
Please Wait while comments are loading...