പൂജയ്ക്കിടെ സിലിണ്ടര്‍ മാറ്റാന്‍ വിളിച്ചു; കലിപൂണ്ട ഭര്‍ത്താവ് ഭാര്യയെയും 3 മക്കളെയും കഴുത്തറുത്തു കൊന്നു
ഡെറാഡൂണ്‍: പൂജയ്ക്കിടെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് 47കാരന് സ്വന്തം ഭാര്യയെയും മൂന്ന് മക്കളെയും അമ്മയെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ റാണിപൊക്രി എന്ന സ്ഥലത്താണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. 36 വയസുള്ള ഭാര്യ 75 വയസുള്ള അമ്മ, 9, 11, 13 വയസുള്ള മക്കളെയുമാണ് ഇയാള്‍ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയുള്ള പൂജ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇയാള്‍ ഈ കൊടും ക്രൂരത ചെയ്തത്.

യുപിയിലെ ബന്ദ സ്വദേശിയായ മഹേഷ് കുമാറാണ് പ്രതി, എന്നാല്‍ കുടുംബം, ഭാര്യ നീതു ദേവി, അമ്മ ബീതന്‍ ദേവി, പെണ്മക്കളായ അപര്‍ണ, സ്വര്‍ണ, അന്നപൂര്‍ണ എന്നിവരോടൊപ്പം റാണിപോഖ്രിയിലെ നാഗഘെര് ഏരിയയിലെ മൂത്ത സഹോദരന് ഉമേഷിന്റെ വീട്ടില്‍ കഴിഞ്ഞ 10 വര്‍ഷമായി. താമസിച്ചു വരികയായിരുന്നു.

മൂത്ത മകള്‍, 15 വയസ്സുള്ള കൃഷ്ണ, ഋഷികേശില്‍ തന്റെ പിതൃസഹോദരിക്കൊപ്പം താമസിച്ചാണ് പഠിക്കുന്നത്. കൃഷ്ണ മാത്രമാണ് ഈ കുടുംബത്തില്‍ ജീവനോടെയുള്ള അംഗം. കഴിഞ്ഞ ഒരു ദശാബ്ദമായി ജോലിയില്ലാതെ തുടരുകയായിരുന്നു മഹേഷ് കുമാര്‍. വീട്ടില്‍ പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കുമായി തന്റെ കൂടുതല്‍ സമയവും നീക്കിവെക്കാറാണ് ഇയാളുടെ പതിവ്.

വെള്ളം കുടിക്കുന്നത് ശരിയായ രീതിയിലാണോ? അല്ലെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം
സ്പെയിനില്‍ ജോലി ചെയ്യുന്ന സഹോദരന് ഉമേഷ് ആണ് ഓരോ മാസത്തെ ചിലവിനായി പണം അയച്ചു നല്‍കുന്നത്. രാവിലെ 6.45 നും 7.15 നും ഇടയിലാണ് സംഭവം നടന്നതെന്ന് എസ് എസ് പി (ഡെറാഡൂണ്‍) ദലീപ് സിംഗ് കുന്‍വാര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ കുളികഴിഞ്ഞ് പൂജ നടത്തുന്നതിനിടെ പ്രഭാതഭക്ഷണം തയ്യാറാക്കുകയായിരുന്ന ഭാര്യ എല്‍പിജി സിലിണ്ടറിലെ ഇന്ധനം തീര്‍ന്നതിനാല്‍ മാറ്റാന്‍ കുമാറിനോട് ആവശ്യപ്പെട്ടു.

ഇതില്‍ പ്രകോപിതനായ കുമാര്‍ പൂജ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് അടുക്കളയിലേക്ക് ഭാര്യയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുകയായിരുന്നു. ഞങ്ങളുമായ്ി ഇവര്‍ അകല്‍ച്ചയിലാണെന്ന് കുമാറിന്റെ അയല്‍വാസിയും കൊലപാതകങ്ങളിലെ ദൃക്സാക്ഷിയുമായ സുബോധ് ജയ്സ്വാള്‍ പറഞ്ഞു. ഒമ്പതു വയസ്സുള്ള അന്നപൂര്‍ണയുടെ നിലവിളി കേട്ട് സഹായിക്കാന്‍ ഓടിയെത്തിയതായിരുന്നു ഇയാള്‍.

പ്രഭാത ജോലികളില്‍ മുഴുകിയിരിക്കുമ്പോള്‍ അന്നപൂര്‍ണയുടെ നിലവിളി കേട്ട. ഞങ്ങളെ രക്ഷിക്കൂ. പപ്പ അമ്മയെ കൊന്നു എന്ന നിലവിളയാണ് കേട്ടത്. തുടര്‍ന്ന് ഞാന്‍ വാതിലില്‍ മുട്ടി നോക്കിയെങ്കിലും ആരും തുറന്നില്ല. അതിനിടയില്‍ അന്നപൂര്‍ണയുടെ നിലവിളി ശക്തിപ്പെട്ടു. ഞാന്‍ പിന്നെ ഒരു ജനാലയുടെ അടുത്തേക്ക് ചെന്നു, അവള് തറയില്‍ കിടന്നപ്പോള്‍ അവന് അവളെ ക്രൂരമായി കുത്തുന്നത് കണ്ടെന്ന് സുബോധ് ജയ്സ്വാള്‍ പറഞ്ഞു.

ഈ സമയത്ത് അയാളുടെ ഭാര്യയുടെയും മറ്റ് മകളുടെയും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതും കണ്ടു. അന്നപൂര്‍ണയെ ഒഴിവാക്കണമെന്ന് ഞാന്‍ അവനോട് അപേക്ഷിച്ചു, പക്ഷേ അവന് എന്റെ കണ്മുന്നില് അവളുടെ കഴുത്ത് അറുത്തു. എന്നിട്ട് ജനലിനു നേരെ തിരിഞ്ഞ് എന്നോട് പോകുവാന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു. ജനാല അകത്തു നിന്നും അടക്കുകയും ചെയ്തെന്ന് സുബോധ് ജയ്സ്വാള്‍ വ്യക്തമാക്കി.

അതേസമയം, അപ്രതീക്ഷിതമായ കൊലയില്‍ ഞെട്ടിയിരിക്കുകയാണ് ഈ ഗ്രാമം. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹേഷ് കുമാര്‍ വലിയ ഈശ്വര വിശ്വാസിയാണ്. രാവിലെ ദിവസേന ഇയാള്‍ പൂജ നടത്താറുണ്ടെന്നാണ് വിവരം. അതില്‍ വന്ന തടസമാണ് ഈ ക്രൂര കൊലപാതകങ്ങള്‍ നടത്താന്‍ അയാളെ പ്രേരിപ്പിച്ചത്.
-
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ചൂടേറുന്നു, ആരോഗ്യം കുറയുന്നു: 2050-ഓടെ ഇന്ത്യയെ കാത്തിരിക്കുന്ന കൊടും ഭീഷണി -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications