മൂന്നാം കല്യാണത്തിന് തടസമായ മകളെ കൊന്നു

2009 ലാണ് ലഖ്വിന്ദര്‍ സിംഗ് ആദ്യ ഭാര്യായായ ബേന്ത് കൗറില്‍ നിന്നും വിവാഹമോചനം നേടിയത്. അമന്‍ദീപ് അച്ഛനോടൊപ്പം താമസിയ്ക്കാനും തുടങ്ങി. എന്നാല്‍ ആദ്യ വിവഹാത്തില്‍ നിന്ന് മോചനം നേടിയ ഉടന്‍ തന്നെ ഇയാള്‍ രണ്ടാമത് മറ്റൊരു വിവാഹം കഴിച്ചു. എന്നാല്‍ ഈ വിവാഹവും അധികകാലം നീണ്ട് നിന്നില്ല. തുടര്‍ന്ന് മൂന്നാം തവണയും ഇയാള്‍ വിവാഹം കഴിയ്ക്കാനൊരുങ്ങി.
എന്നാല്‍ ആദ്യഭാര്യയിലെ മകള്‍ തന്നൊടൊപ്പനുള്ളത് ഇയാളുടെ വിവഹാത്തിന് തടസ്സമായി. പെണ്‍കുട്ടിയെ ഒഴിവാക്കണമെന്ന് പലതവണ ഇയാളുടെ അമ്മ ഉപദേശിച്ചു. തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത്. സെപ്റ്റംബര്‍ 19 നാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊല്ലുന്നത്.
അയല്‍ക്കാരാണ് പെണ്‍കുട്ടി മരിച്ച വിവരം ബുധ്‌ലാദ പൊലീസിനെ അറിയിക്കുന്നത്. ലഖ്വിന്ദര്‍ സിംഗിനെ ഇത് വരെയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കും അമ്മയ്ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.


Click it and Unblock the Notifications