Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ഭാര്യയുടെ വീട് ആക്രമിച്ച് കൊലപാതകം

ദില്ലി: മുന്‍ ഭാര്യയുടെ വീട് രോഷാകുലനായ യുവാവ് വീട് ആക്രമിച്ചു. മുന്‍ അമ്മായി അച്ഛനെ വധിക്കുകയും ചെയ്തു. വിക്രം എന്ന 30 കാരനായ യുവാവാണ് അക്രമാസക്തനായത്.

വിക്രമിന്റെ ഭാര്യയായിരുന്നു സുമന്‍. വിക്രമുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ സുമന്‍ മറ്റൊരാളെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. ദസ്‌റ ആഘോഷത്തിനായി സ്വന്തം വീട്ടില്‍ എത്തിയപ്പോഴായിരുന്നു വിക്രമിന്റെ ആക്രമണം.

Delhi Map

2009 ല്‍ ആണ് വിക്രം സുമനെ വിവാഹം ചെയ്ത്. രണ്ട് വര്‍ഷത്തിന് ശേഷം കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിവാഹ മോചനവും നടന്നു. പിന്നീട് ഹരിയാനയിലെ പല്‍വാലിലെ ഒരാളെ വിവഹാം ചെയ്ത് സുമന്‍ അവിടെ ആയിരുന്ന താമസം.

പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ആക്രമണം. വിക്രം തന്റെ സഹോദരന്റേയും മറ്റ് രണ്ട് സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് എത്തിയത്. വീടിന്റെ ഗേറ്റ് ചവിട്ടിത്തുറന്ന്, പുറത്ത് കിടക്കുകയായിരുന്ന സുമന്റെ പിതാവ് ഓം പ്രകാശിന് നേരെ നിരവധി തവണ വെടിവച്ചു. പിന്നീട് കത്തികൊണ്ട് കുത്തുകയും ചെയ്തു. ശബ്ദം കേട്ട് പുറത്തേക്കിറങ്ങിവന്ന സുമന്റെ സഹോദരന്‍ ജയപ്രകാശിനെയും ക്രൂരമായി മര്‍ദ്ദിച്ചു.

ശബ്ദം കേട്ട് സുമനും അമ്മയും മറ്റൊരു സഹോദരനായ മോഹനും മോഹന്റെ ഭാര്യ സുനിതയും പുറത്തിറങ്ങിവന്നു. ഇവരേയും സംഘം ക്രൂരമായി ആക്രമിച്ചു. മോഹന്റെ ഭാര്യ സുനിതയെ മാനഭംഗപ്പെടുത്തുകയും ചെയ്തു.

ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വിക്രമിനെ പിടിച്ചുവച്ചെങ്കിലും മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ പോലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും സുമന്റെ പിതാവ് ഓം പ്രകാശ് മരിച്ചിട്ടുണ്ടായിരുന്നു.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+