കടക്കെണി: ബിസിനസ് പാര്‍ട്ട്ണറെ കൊലപ്പെടുത്തിയ യുവാവ് ഭാര്യയെയും വധിച്ചു!! മോഷണശ്രമമെന്ന് കെട്ടുകഥ
ഗുഡ്ഗാവ്: കടക്കെണിയില്‍ കുടുങ്ങിയ ഗുഡ്ഗാവ് സ്വദേശി ബിസിനസ് പാര്‍ട്ട്ണറെയും ഭാര്യയെയും കൊലപ്പെടുത്തി. ബിസിനസ് പാര്‍ട്ണറായ ജസ്കരണ്‍ സിംഗില്‍ നിന്ന് കടം വാങ്ങിയ തുക തിരിച്ച് നല്‍കാന്‍ കഴിയാതായതോടെയാണ് ഇയാളെ കൊലപ്പെടുത്തിയത്. പല തവണ പണം തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇയാള്‍ നല്‍കിയിരുന്നില്ല. എന്നാല്‍ പണം ആവശ്യപ്പെട്ട് ഒക്ടോബര്‍ 14ന് ഹര്‍ണേക് സിംഗിന്റെ ഡിഎല്‍എഫ് ഫേസിലെ വീട്ടില്‍ എത്തിയപ്പോള്‍ കൈകാലുകള്‍ കെട്ടിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം 25 കഷ്ണങ്ങളാക്കിയ ശേഷം പോളിത്തീന്‍ ബാഗിലാക്കി ലുധിയാനയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ശരീര ഭാഗങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
തന്റെ കുടുംബത്തോട് മോശമായി പെരുമാറാന്‍ ആര്‍ക്കും ധൈര്യമുണ്ടാവില്ല, മീടുവിന് പിന്തുണയുമായി സെയ്ഫ്
ഈ സംഭവത്തിന് ശേഷം ഭാര്യയ്ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ ആയിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും ഭാര്യ വിസമ്മതിച്ചിരുന്നു. എന്നാല്‍ ഇതോടെ ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബര്‍ 22നാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുന്നത്. അതിനിടെ പോലീസ് അന്വേഷണം വഴിതിരിച്ച് വിടാനും ഇയാള്‍ ശ്രമം നടത്തിയിരുന്നു. മോഷ്ടാക്കള്‍ വീട്ടിലെത്തിയെന്നും ഭാര്യയെ കൊലപ്പെടുത്തിയെന്നുമുള്ള കഥകളാണ് ഇയാള്‍ ഭാര്യയുടെ കൊലപാതകം മറച്ചുവെക്കാന്‍ കെട്ടിച്ചമച്ചത്.

ഇതിനായി ഇയാള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭാര്യയെ കൊലപ്പെടുത്തിയ മോഷ്ടാക്കള്‍ എന്തുകൊണ്ട് ഇയാളെ പരിക്കേല്‍പ്പിക്കുക മാത്രം ചെയ്തുവെന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ കുറ്റവാളിയെ പിന്നീട് രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടയയ്ക്കുകയായിരുന്നു.












Click it and Unblock the Notifications