Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസങ്ങൾ നീണ്ട ആസൂത്രണം.. ഒടുക്കം പെണ്ണായെത്തി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം.. ശേഷം കൊല!!

അബുദാബി: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. പെണ്‍കുട്ടികള്‍ മാത്രമാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. ആണ്‍കുട്ടികളും ക്രൂരമായി ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്.

അബുദാബിയില്‍ പാക് പൗരന്‍ പര്‍ദ ധരിച്ച് ആണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഇയാള്‍ കുട്ടിയെ കെണിയില്‍ പെടുത്തി പീഡിപ്പിച്ചത്.

മാസങ്ങളുടെ തയ്യാറെടുപ്പ്

മാസങ്ങളുടെ തയ്യാറെടുപ്പ്

പതിനൊന്നുകാരനായ കുട്ടിയെ ആണ് പാക് പൗരന്‍ പര്‍ധ ധരിച്ച് സ്ത്രീ വേഷത്തിലെത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ശേഷം കൊലപ്പെടുത്തി. കൃത്യം നടത്തിയത് ഏറെക്കാലത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് എന്ന് പ്രോസിക്യൂഷന്‍ പറയുന്നു.

പീഡനവും കൊലപാതകവും

പീഡനവും കൊലപാതകവും

എസി മെക്കാനിക്കായ 33വയസ്സുള്ള പാക് പൗരനാണ് പ്രതി. പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഇയാള്‍ കുട്ടിയെ തന്റെ കെണിയില്‍ വീഴ്ത്തി പീഡിപ്പിച്ചത് ഇങ്ങനെയാണ്.

വീട്ടിലെ സ്ഥിരം സന്ദർശകൻ

വീട്ടിലെ സ്ഥിരം സന്ദർശകൻ

കുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാള്‍. കൃത്യം നടക്കുന്നതിന് നാല് മാസം മുന്‍പ് മുതലേ വീട്ടില്‍ സ്ഥിരമായി വന്ന് അടുപ്പം സ്ഥാപിച്ചിരുന്നു.

കുട്ടിയോട് സ്നേഹപ്രകടനം

കുട്ടിയോട് സ്നേഹപ്രകടനം

മാത്രമല്ല കുട്ടിയോട് ഇയാള്‍ അമിതമായ സ്‌നേഹപ്രകടനവും നടത്തിയിരുന്നു. സ്ഥിരം സന്ദര്‍ശകന്‍ ആയത് കൊണ്ടത് തന്നെ കുട്ടി അച്ഛനൊപ്പം ഉച്ചയ്ക്ക് ശേഷം പള്ളിയില്‍ പോകുന്ന വിവരം ഇയാള്‍ക്ക് അറിയാമായിരുന്നു.

പര്‍ദ ധരിച്ച് പെണ്ണായി എത്തി

പര്‍ദ ധരിച്ച് പെണ്ണായി എത്തി

സംഭവ ദിവസം ഇയാള്‍ പര്‍ദ ധരിച്ച് പെണ്ണായി വീട്ടിലെത്തി. കുട്ടി പള്ളിയില്‍ നിന്നും ഒറ്റയ്ക്കാണ് തിരികെ വീട്ടിലെത്തിയത്. ശേഷം ഇയാള്‍ കുട്ടിയെ വിളിച്ച് ടെറസ്സിന് മുകളിലെത്തിച്ചു.

ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനം

ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനം

ടെറസ്സില്‍ വെച്ച് ഇയാള്‍ കുട്ടിയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. പീഡിപ്പിച്ച ശേഷം തുണി കൂട്ടിക്കെട്ടി കയറാക്കി ഇയാള്‍ കുട്ടിയെ തൂക്കിക്കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

മാനസിക പ്രശ്‌നമുണ്ടെന്ന്

മാനസിക പ്രശ്‌നമുണ്ടെന്ന്

പീഡനം ചെറുക്കാന്‍ കുട്ടി ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞില്ല. നേരത്തെ കുറ്റങ്ങളെല്ലാം പ്രതി നിഷേധിച്ചിരുന്നു. കൊലക്കുറ്റം പിന്നീട് ഇയാള്‍ സമ്മതിച്ചിരുന്നു. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് ഇയാളുടെ വാദം.

തെളിയിക്കാനായില്ല

തെളിയിക്കാനായില്ല

എന്നാല്‍ മാനസിക രോഗിയാണ് എന്നത് കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് അസാന്‍ മജീദ് എന്ന പതിനൊന്നുകാരന്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കുറ്റകൃത്യം ക്രൂരവും മനുഷ്യത്വരഹിതവും ആണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

കാണാനില്ലെന്ന് പരാതി

കാണാനില്ലെന്ന് പരാതി

കുട്ടിയെ കാണാനില്ല എന്നതായിരുന്നു അബുദാബി പോലീസിന് ആദ്യം ലഭിച്ച പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്‌ളാറ്റിന്റെ മുകളിലെ ടെറസ്സില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+