Get Updates
Get notified of breaking news, exclusive insights, and must-see stories!

പാനിപൂരി ഉണ്ടാക്കുന്നത് കക്കൂസ് വെള്ളത്തിൽ!!! എരിവിനായ് ടോയ്ലറ്റ് ക്ലീനറും! എവിടെയെന്നോ...?

എരിവിനായാണ് ടോയ്ലലറ്റ് ക്ലീനർ ഉപയോഗിച്ചിരുന്നതെന്ന് ചേതൻ പൊലീസിനോട് സമ്മതിച്ചു

അഹമ്മദാബാദ്: പാനിപ്പൂരിയില്‍ ടോയ്‌ലറ്റ് ക്ലീനര്‍ ചേര്‍ത്ത വില്‍പ്പനക്കാരന് ശിക്ഷ. അഹമ്മദാബാദില്‍ പാനിപ്പൂരി വില്‍പ്പനക്കാരനായ ചേതന്‍ മലര്‍വാടിയ്ക്കാണ് 7 വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്.എരിവിന് വേണ്ടിയാണ് പാനിപൂരിയില്‍ ടോയ്‌ലറ്റ് ക്ലീനര്‍ ചേര്‍ത്തിരുന്നതെന്ന് ഇയാള്‍ കോടതിയില്‍ സമ്മതിച്ചു.

വിശ്വസിച്ച് എങ്ങനെ കഴിക്കും

വഴിയരികില്‍ പാനിപൂരി വില്‍ക്കുന്ന ആളായിരുന്നു ചേതേശ്വര്‍. 2009ല്‍ ഇയാള്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിയ്ക്കുന്ന കാര്യങ്ങള്‍...

ഉപയോഗിച്ചിരുന്നത് ടോയ്‌ലറ്റ് ക്ലീനര്‍

പാനിപൂരിയ്ക്ക് എരിവ് ലഭിയ്ക്കാനും പുതീന വെള്ളം പെട്ടന്ന് കേടുവരാതിരിക്കാനുമായാണ് ടോയ്‌ലറ്റ് ക്ലീനര്‍ ഉപയോഗിച്ചിരുന്നതെന്ന് ചേതന്‍ പൊലീസിനോട് സമ്മതിച്ചു

ആരോഗ്യപ്രശ്‌നങ്ങള്‍

മനുഷ്യന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന രാസപദാര്‍ത്ഥങ്ങളാണ് ചേതന്‍ ഭക്ഷണത്തില്‍ ഉപയോഗിച്ചത്. ഇത് കാരണം ചിലര്‍ക്ക് ശാരീരിയ അസ്വസ്ഥതകള്‍ ഉണ്ടായി.

വെള്ളമായി ഉപയോഗിച്ചിരുന്നത്

പാനിപൂരി കുഴയ്ക്കാനായി ഉപയോഗിച്ചിരുന്നത് കക്കൂസില്‍ ഉപയോഗിച്ചിരുന്ന വെള്ളമാണെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി.

പരിശോധനാഫലം

ചേതന്‌റെ കടയില്‍ നിന്നെടുത്ത സാമ്പിളില്‍ മനുഷ്യന്‌റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ ഉള്ളതായി വ്യക്തമായി. ഈ റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+