കാമുകിയുടെ ആര്‍ഭാടത്തിന് പണമില്ല; വിമാനയാത്ര ഒഴിവാക്കാന്‍ യുവാവ് ചെയ്തത്...ഞെട്ടും!!

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: കാമുകിയുടെ ഇഷ്ടപ്രകാരം ചെലവഴിക്കാന്‍ പണമില്ലാത്ത യുവാവ് ചെയ്ത കാര്യം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. വിമാനം തട്ടിക്കൊണ്ടുപോവാന്‍ സാധ്യതയുണ്ടെന്ന് പോലീസിന് സന്ദേശം നല്‍കുകയായിരുന്നു കാമുകന്‍. ഭീകരാക്രമണ ഭീഷണിയാണെന്ന് കരുതിയ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ജാഗ്രതാ നിര്‍ദേശവും നല്‍കി.

പിന്നീട് ഭീഷണിയായി വന്ന ഇമെയിലില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് യുവാവ് കുടുങ്ങിയത്. ഹൈദരാബാദുകാരനായ എം വംശി കൃഷ്ണ എന്ന 32കാരനെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കഥ പുറത്തായത്.

 രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി

രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഇമെയില്‍ സന്ദേശം അയച്ചത് ഇയാളാണെന്ന് പ്രതി സമ്മതിച്ചു. കാരണം തിരക്കിയപ്പോഴാണ് ഏറെ ആശ്ചര്യകരമായ വാര്‍ത്ത പുറത്തായത്. കാമുകിയുടെ യാത്ര മുടക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

 കാമുകിയുടെ മുംബൈ യാത്ര

ഏപ്രില്‍ 15നാണ് മുംബൈ പോലീസിന് വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശം വന്നത്. മുംബൈയിലേക്കും ഗോവയിലേക്കുമുള്ള കാമുകിയുടെ യാത്ര മുടക്കുകയായിരുന്നുവത്രെ ഇയാളുടെ ലക്ഷ്യം. ഹൈദരാബാദിലെ മിയാപൂര്‍ സ്വദേശിയായ ഇയാള്‍ വ്യവസായിയാണ്.

ഭാര്യയെ വിട്ട് കാമുകിയെ തേടിയ കൃഷ്ണ

കൃഷ്ണയ്ക്ക് ഭാര്യയും മകളുമുണ്ട്. അടുത്തിടെയാണ് ഇയാള്‍ ചെന്നൈയിലെ യുവതിയുമായി ഫേസ്ബുക്കില്‍ പരിചയപ്പെട്ടത്. സൗഹൃദം ദൃഢമായപ്പോള്‍ കാമുകി മുംബൈയിലേക്കും ഗോവയിലേക്കും പോവണമെന്ന് ആവശ്യപ്പെട്ടു. അതിനായി ടിക്കറ്റ് ബുക്ക് ചെയ്തു തരണമെന്നും.

ടിക്കറ്റെടുക്കാന്‍ പണമില്ല

ഏപ്രില്‍ 16ന് താന്‍ മുംബൈയിലെത്താമെന്നും അവിടെ വച്ച് നമുക്ക് കൂടാമെന്നുമാണ് യുവതി കൃഷ്ണയോട് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ, ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പണം കൃഷ്ണയുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇയാള്‍ സൂത്രങ്ങള്‍ ഒപ്പിച്ചത്.

വ്യാജ വിമാന ടിക്കറ്റുണ്ടാക്കി

വ്യാജ വിമാന ടിക്കറ്റുണ്ടാക്കി കാമുകിക്ക് അയച്ചു കൊടുത്തു. ചെന്നൈയില്‍ നിന്നു മുംബൈയിലേക്കുള്ള വ്യാജ ടിക്കറ്റില്‍ കാമുകിയുടെ പേരുമുണ്ടായിരുന്നു. ഏപ്രില്‍ 15ന് ഉച്ചയ്ക്ക് ശേഷമാണ് ടിക്കറ്റ് മെയില്‍ ചെയ്തത്.

വ്യാജ ഇമെയില്‍ ഐഡിയുണ്ടാക്കി

തുടര്‍ന്ന് ഇയാള്‍ ഒരു സ്ത്രീയുടെ പേരില്‍ വ്യാജ ഇമെയില്‍ ഐഡിയുണ്ടാക്കി. ഈ ഐഡി വച്ച് മുംബൈ പോലീസിന് ഭീഷണി സന്ദേശം അയച്ചു. മുംബൈയില്‍ നിന്നു പുറപ്പെടുന്ന ഹൈദരാബാദ്, ചെന്നൈ വിമാനങ്ങള്‍ റാഞ്ചാന്‍ ആറംഗ സംഘം ആസൂത്രണം ചെയ്യുന്നുവെന്നായിരുന്നു സന്ദേശം.

പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി

ഇതോടെ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതുവഴി തന്റെ കാമുകിയുടെ യാത്ര മുടക്കാന്‍ സാധിക്കുമെന്നാണ് കൃഷ്ണ കരുതിയിത്. ചെന്നൈയിലും ഹൈദരാബാദിലും മുംബൈയിലും വിമാനത്താവളങ്ങളില്‍ പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.

പോലീസ് അന്വേഷണം കുടുക്കി

എയര്‍പോര്‍ട്ട് പാസഞ്ചര്‍ സര്‍വീസ് ചാര്‍ജ് (എപിഎസ്‌സി) ന്റെ പ്രത്യേക യോഗം മുംബൈ വിമാനത്താവളത്തില്‍ ചേര്‍ന്നു. യോഗത്തില്‍ ഭീഷണി ഇമെയില്‍ വായിച്ചു. ഇതിന് ശേഷമാണ് ചില അംഗങ്ങള്‍ സന്ദേശത്തില്‍ സംശയമുണ്ടെന്ന് പറഞ്ഞത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.

English summary
Hyderabad police task force have arrested a 32-year-old businessman for sending a fake hijack threat email to the Mumbai police on April 15. The accused had sent the threat email because he wanted his "girlfriend" to postpone a proposed trip to Mumbai and Goa.
Please Wait while comments are loading...