കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷ്ടിച്ച ലാപ്‌ടോപ്പുകളും മറ്റും വിറ്റഴിക്കാന്‍ വില്‍പ്പനശാല; കുടുങ്ങിയത് ഹൈടെക്ക് കള്ളന്‍

  • By Akshay
Google Oneindia Malayalam News

ബെംഗളൂരു: ഇലക്ട്രോണിക് സാധനങ്ങള്‍ മോഷ്ടിക്കുന്ന ഹൈടെക്ക് കള്ളന്‍ ബെംഗളൂരുവില്‍ പിടിയില്‍. ടെക്കികളുടെ കേന്ദ്രമായ സൗത്ത് ഈസ്റ്റ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നാണ് പ്രധാനമായും മോഷ്ടിച്ചിരിക്കുന്നത്. സുമീര്‍ ശര്‍മയെന്നയാളാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്.

151 ലാപ്‌ടോപ്പുകള്‍, 10 ടാബ്ലെറ്റുകള്‍, അഞ്ച് കാമറകള്‍ എന്നിവയാണ് മോഷ്ടാവില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. അപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും മോഷ്ടിച്ച സാധനങ്ങള്‍ വിറ്റഴിക്കാന്‍ വില്‍പ്പനശാല തുടങ്ങിയതോടെയാണ് കള്ളന്‍ പോലീസിന്റെ വലയിലായത്.

 അപ്പാര്‍ട്ടുമെന്റുകളില്‍

അപ്പാര്‍ട്ടുമെന്റുകളില്‍

ഹിന്ദിയും ഇംഗ്ലീഷും അനായാസം സംസാരിച്ചിരുന്ന ശര്‍മ്മ പ്രദേശത്തെ എല്ലാ അപ്പാര്‍ട്ടുമെന്റുകളിലും ഉള്ളവരുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിച്ചിരുന്നു.

 മോഷണ സാധനങ്ങള്‍

മോഷണ സാധനങ്ങള്‍

സമീപത്തെ അപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് മോഷ്ടിച്ചു കൊണ്ടുവരുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ തന്റെ ഉടമസ്ഥതയിലുള്ള എസ്ആര്‍ കമ്പ്യൂട്ടേര്‍സില്‍ വച്ച് പരിഷ്‌ക്കരിച്ചാണ് വില്‍പ്പന നചടത്തിയിരുന്നത്.

എയര്‍ഹോസ്റ്റസ്

എയര്‍ഹോസ്റ്റസ്

ജലന്ധറില്‍ നിന്ന് 2009ല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാനാണ് ശര്‍മ്മ ബെംഗളൂരുവില്‍ എത്തിയത്. ഇവിടെ വച്ച് പരിചപ്പെട്ട എയര്‍ഹോസ്റ്റസ് ട്രെയിനി രാജേശ്വരിയെ വിവാഹം കഴിക്കുകയായിരുന്നു.

 ഭാര്യ സൂക്ഷിച്ചു

ഭാര്യ സൂക്ഷിച്ചു

മോഷണ വസ്തുക്കള്‍ കൂടുതലും തമിഴ്‌നാട്ടിലേക്കാണ് അയച്ചിരുന്നത്. മോഷണ വസ്തുക്കളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നത് ഭാര്യയായിരുന്നുവെന്നും പോലീസ് പറയുന്നു.

English summary
A 32-year-old man who specialized in stealing electronic gadgets from apartments and PG accommodations in the tech belt of southeast Benglauru has been arrested. At least 151 laptops, 10 tablets and five cameras have been recovered from him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X