കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് ഞങ്ങളെ അടിമകളാക്കും: സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

Google Oneindia Malayalam News

ദില്ലി: നികുതി തട്ടിപ്പ് തടയുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നികുതി തട്ടിപ്പ് തടയുന്നതിനായി ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി. ഇത്തരത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് നിയമവിരുദ്ധമാണെന്നും സര്‍ക്കാരിന് എപ്പോഴും നിരീക്ഷിക്കാന്‍ പാകത്തില്‍ ഇത് പൗരന്മാരെ അടിമകളാക്കുന്നതിന് തുല്യമാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.

ജസ്റ്റിസ് എ കെ സിക്രി, അശോക് ഭൂഷണ്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഇന്ത്യന്‍ ഭരണ അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഐറിസ്, സ്‌കാന്‍ ഫിംഗര്‍ പ്രിന്റ് എന്നിവയുള്‍പ്പെട്ട ബയോമെട്രിക് വിവരങ്ങള്‍ ആധാറിന് വേണ്ടി ശേഖരിക്കുന്നതിനെയും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിക്കുന്നു

aadhaar

ആധാര്‍ നിര്‍ബന്ധമാക്കുന്നത് പൗരന്മാരുടെ മൗലിക അവകാശം ലംഘിക്കുന്നുവെന്നും ആധാര്‍ ആക്ട് പ്രകാരം ആധാര്‍ നിര്‍ബന്ധമല്ലെന്നും ഓപ്ഷണല്‍ ആണെന്നും ആദായ നികുതി ഭേദഗതിയ്ക്ക് കീഴില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാവില്ലെന്നും റിട്ട. മേജര്‍ ജനറല്‍ സുധീര്‍ വോമ്പാട്ട്‌കെരെ, ദളിത് ആക്ടിവിസ്റ്റ് ബെസ് വാഡാ വില്‍സണ്‍ എന്നിവര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റ് ദിവാന്‍ വ്യക്തമാക്കി.

ആദായ നികുതി അടയ്ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ആദായ നികുതി നിയമത്തിലെ 139എഎ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജിക്കാര്‍ ആധാര്‍ സ്വമേധയാ സമര്‍പ്പിക്കേണ്ട രേഖയാണെന്നും വാദിക്കുന്നു. ജൂലൈ ഒന്നുമുതല്‍ ആദായ നികുതി സമര്‍പ്പിയ്ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെയാണ് ഹര്‍ജി ചോദ്യം ചെയ്യുന്നത്.

English summary
Countering the Centre's contention that linking of PAN with Aadhaar is needed to curb tax evasion, petitioners opposing the move told the Supreme Court on Thursday that making it compulsory is illegal and would virtually convert citizens into "slaves" as they would be under the government's surveillance all the time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X