വരുണ്‍ ഗാന്ധി അനുഭവിക്കുന്നത് മനേക ഗാന്ധി പണ്ട് സെക്സ് ചിത്രങ്ങള്‍ ചോര്‍ത്തിയതിന്റെ ഫലം?

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നാണ് ചൊല്ല്. അതിപ്പോ കൊല്ലം കാണാത്തവരാണെങ്കിലും അങ്ങനെ തന്നെ കിട്ടും. കുറച്ച് ലേറ്റായാലും കിട്ടും. ഇല്ലെങ്കില്‍ അമ്മ മനേക ഗാന്ധി 38 വര്‍ഷം മുമ്പ് ചെയ്ത ഒരു കൃത്യത്തിന്റെ ഫലം മകന്‍ വരുണ്‍ ഗാന്ധി അനുഭവിക്കേണ്ടി വരുമോ. കിടപ്പറ ദൃശ്യങ്ങള്‍ ചൂടോടെ അച്ചടിച്ച് മനേക ഗാന്ധി കളിച്ച അതേ കളി ഇന്ന് തിരിച്ചുകൊത്തിയിരിക്കുന്നത് മനേകയുടെ മകനെ.

Read Also: ആ ഹണി ട്രാപ്പിലെ ചുള്ളന്‍ വരുണ്‍ ഗാന്ധിയല്ല, ഇതാ കാരണങ്ങള്‍.. കളിച്ചത് ബിജെപി നേതാക്കള്‍ തന്നെയോ?

മനേക ഗാന്ധി പത്രാധിപരായിരുന്ന സൂര്യ മാഗസിനാണ് ഞെട്ടിപ്പിക്കുന്ന ആ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. രണ്ട് പേജുകളിലായി മനേക ഗാന്ധി പ്രസിദ്ധീകരിച്ച ഈ നഗ്നദൃശ്യങ്ങള്‍ സൂര്യ മാഗസിന് കൊടുത്തത് വില്‍പനയിലെ റെക്കോര്‍ഡ്. അന്ന് ചിത്രങ്ങളില്‍ പെട്ടത് ഒരു കേന്ദ്രമന്ത്രിയുടെ മകന്‍. ഇന്ന് വരുണ്‍ ഗാന്ധിയുടെതെന്ന പേരില്‍ എച്ച് ഡി ക്ലാരിറ്റിയുള്ള നഗ്നദൃശ്യങ്ങള്‍ പ്രചരിക്കുമ്പോള്‍ മനേക ഇരിക്കുന്നതും ഒരു കേന്ദ്രമന്ത്രിയുടെ കസേരയില്‍!

സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച

സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച

38 വര്‍ഷം മുമ്പ് രാഷ്ട്രീയമായ പക തീര്‍ക്കാന്‍ എഡിറ്ററുടെ കസേര ഉപയോഗിച്ച മനേക ഗാന്ധിക്ക് ഇപ്പോള്‍ മകന്‍ വരുണ്‍ ഗാന്ധിയിലൂടെ കിട്ടിയ തിരിച്ചടി ഒരു കാവ്യനീതിയാണ് എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ പറയുന്നത്. ഇതാണ് അന്ന് മനേക ഗാന്ധി സൂര്യ മാഗസിനില്‍ അച്ചടിച്ച പത്ത് ചിത്രങ്ങളിലൊന്ന്.

ആരായിരുന്നു ചിത്രങ്ങളില്‍?

ആരായിരുന്നു ചിത്രങ്ങളില്‍?

കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ജഗ്ജീവന്‍ റാമിന്റെ മകന്‍ സുരേഷ്. ഒപ്പം സുഷമ എന്ന സുന്ദരിയും. ഇരുന്നും നിന്നും കിടന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പത്ത് ചിത്രങ്ങളാണ് സൂര്യ മാഗസിന് കിട്ടിയത്. അതും നൂല്‍ബന്ധം പോലുമില്ലാതെ.

സുഷമ എന്ന ദുരൂഹ സുന്ദരി

സുഷമ എന്ന ദുരൂഹ സുന്ദരി

സുരേഷ് കുമാര്‍ എന്നും സുരേഷ് റാം എന്നുമാണ് പലരും ജഗ്ജീവന്‍ റാമിന്റെ മകന്റെ പേര് റിപ്പോര്‍ട്ട് ചെയ്തത്. വിവാഹിതനായിരുന്നു സുരേഷ്. ഈ സംഭവം നടക്കുമ്പോള്‍ 46 വയസ്. കൂടെയുണ്ടായിരുന്നത് സുരേഷിന്റെ കാമുകിയാണെന്ന് ചിലര്‍ പറഞ്ഞു. അല്ല, ആയുധ ഇടപാടുകാര്‍ നിയോഗിച്ച ചാരവനിതയാണ് സുഷമ എന്ന് സൂര്യ എഴുതി.

കാമസൂത്രയിലെ പത്തെണ്ണം

കാമസൂത്രയിലെ പത്തെണ്ണം

കാമസൂത്രയില്‍ വിവരിക്കുന്നത് 64 സെക്‌സ് പൊസിഷനുകളാണ്. തങ്ങള്‍ക്ക് കിട്ടിയ കവറില്‍ ഉണ്ടായിരുന്നത് ഒമ്പതെണ്ണം - നോവലിസ്റ്റും കോളമിസ്റ്റുമായ ഖുശ്വന്ത് സിംഗ് സൂര്യ മാഗസിനില്‍ അച്ചടിച്ച് വന്ന ചിത്രങ്ങളെപ്പറ്റി പറഞ്ഞ വാക്കുകളാണ് ഇത്. ഈ സംഭവം നടക്കുമ്പോള്‍ നാഷണല്‍ ഹെറാള്‍ഡിന്റെ എഡിറ്ററായിരുന്നു ഖുശ്വന്ത് സിംഗ്. സൂര്യയുടെ കണ്‍സല്‍ട്ടിങ് എഡിറ്ററും.

രാഷ്ട്രീയ കുടിപ്പക മാത്രം

രാഷ്ട്രീയ കുടിപ്പക മാത്രം

മൊരാര്‍ജി ദേശായ് പ്രധാനമന്ത്രിയായിരുന്ന മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിയായിരുന്നു ജഗ്ജീവന്‍ റാം. മന്ത്രിസഭയിലെ രണ്ടാമന്‍. പ്രധാനമന്ത്രി വരെ ആകുമെന്ന് ഒരവസരത്തില്‍ കരുതപ്പെട്ട ജഗ്ജീവന്‍ റാമിന്റെ രാഷ്ട്രീയ ഭാവി തകര്‍ത്തു ഈ ചിത്രങ്ങള്‍. ജഗ്ജീവന്‍ റാമിന്റെ മകന്റെ ചിത്രങ്ങള്‍ പുറത്താക്കി ഇന്ദിരാഗാന്ധിയും മനേകയും പക തീര്‍ത്തതാണ് ആക്ഷേപമുയര്‍ന്നു

എന്തിനായിരുന്നു ഈ പക

എന്തിനായിരുന്നു ഈ പക

കോണ്‍ഗ്രസുകാരനായിരുന്നു ജഗ്ജീവന്‍ റാം. സ്വാതന്ത്ര്യസമരത്തിലും പങ്കാളി. സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലംഗം. എന്നാല്‍ അടിയന്തിരാവസ്ഥയോടെ റാം പാര്‍ട്ടി വിട്ടു. ഇന്ദിരാഗാന്ധി നയിച്ച കോണ്‍ഗ്രസ് തോറ്റമ്പിപ്പോള്‍ മറുപക്ഷത്തായിരുന്നു ജഗ്ജീവന്‍ റാമിന് സ്ഥാനം. ഇന്ദിര വെറുതെയിരുന്നില്ല എന്ന് പറയുന്നവരാണ് ഏറെ.

ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നു

ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നു

ജഗ്ജീവന്‍ റാമിന്റെ മകന്‍ സുരേഷും സുഷമ എന്ന പെണ്‍കുട്ടിയും ഒരുമിച്ചുള്ള കിടപ്പറ ദൃശ്യങ്ങള്‍ ഏതാണ്ട് എല്ലാ പത്രങ്ങള്‍ക്കും കിട്ടിയിരുന്നത്രെ. എന്നാല്‍ രാഷ്ട്രീയക്കാരനല്ലാത്ത സുരേഷിന്റെ ലീക്കായ ചിത്രങ്ങള്‍ കൊടുക്കുന്നതില്‍ മറ്റുള്ളവരാരും വാര്‍ത്താ പ്രധാന്യം കണ്ടില്ല. എന്നാല്‍ അന്ന് ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തയായിരുന്ന മനേക ഗാന്ധി രാഷ്ട്രീയ പക തീര്‍ക്കാന്‍ ഈ ചിത്രങ്ങള്‍ കൊടുക്കുകയായിരുന്നത്രെ.

ചരിത്രം തിരുത്തിയ വില്‍പ്പന

ചരിത്രം തിരുത്തിയ വില്‍പ്പന

1978ല്‍ ജഗ്ജീവന്‍ റാമിന്റെ മകന്‍ സുരേഷും സുഷമയും ഒരുമിച്ചുള്ള ലൈംഗിക കേളികളുടെ ചിത്രം അച്ചടിച്ച് സൂര്യ പുറത്തിറങ്ങി. ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പനയാണ് സൂര്യ ആ ലക്കത്തില്‍ നടത്തിയത്. തലസ്ഥാനമായ ദില്ലിയില്‍ ചൂടപ്പം പോലെ സൂര്യ മാഗസിന്‍ വിറ്റുപോയി. രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കള്‍ സൃഷ്ടിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് കഴിഞ്ഞു.

എന്തൊക്കെ സംഭവിച്ചു

എന്തൊക്കെ സംഭവിച്ചു

ഇന്ത്യയുടെ പ്രധാനമന്ത്രിയാകും എന്ന് വരെ കരുതപ്പെട്ട ദളിത് നേതാവായിരുന്ന ജഗ്ജീവന്‍ റാം പതിയെ സജീവരാഷ്ട്രീയത്തില്‍ നിന്നും നിഷ്‌കാസിതനായി. മകന്‍ സുരേഷ് താമസിയാതെ മരണപ്പെട്ടു. ഇന്ത്യയുടെ ആയുധ രഹസ്യങ്ങള്‍ ചൈനീസ് ചാരസുന്ദരിക്ക് ജഗ്ജീവന്‍ റാമിന്റെ മകന്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആരോപണങ്ങള്‍.

മനേക ഗാന്ധിയുടെ എത്തിക്‌സ്

മനേക ഗാന്ധിയുടെ എത്തിക്‌സ്

രാജീവും സോണിയയും ചിത്രത്തില്‍ വരുന്നതിന് മുമ്പ് ഇന്ദിരാഗാന്ധിയുടെ പ്രിയപ്പെട്ട മരുമകളും വിശ്വസ്തയും ആയിരുന്നു മനേക ഗാന്ധി. സൂര്യയുടെ എഡിറ്ററായിരുന്ന മനേക ഗാന്ധി മാധ്യമപ്രവര്‍ത്തകന്റെ എത്തിക്‌സ് മറന്നു എന്നും ചിത്രങ്ങള്‍ രാഷ്ട്രീയ പക തീര്‍ക്കാന്‍ ഉപയോഗിച്ചു എന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

രാഷ്ട്രീയ ഗൂഡാലോചന

രാഷ്ട്രീയ ഗൂഡാലോചന

17 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ടായിരുന്നു സുരേഷും സുഷമയും തമ്മില്‍. ഇവര്‍ തമ്മില്‍ നേരത്തെ ബന്ധത്തിലായിരുന്നു എന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. സുരേഷിന്റെ മുറിയില്‍ ക്യാമറ വെച്ച് ചിത്രങ്ങള്‍ എടുത്ത് ചരണ്‍സിംഗിന് വേണ്ടിയാണെന്നും ഇത് വെച്ച് രാഷ്ട്രീയ പക തീര്‍ക്കുകയായിരുന്നു ഉദ്ദേശമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

മനേക ഗാന്ധി എവിടെയെത്തി

മനേക ഗാന്ധി എവിടെയെത്തി

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തയായ മനേക ഗാന്ധിക്ക് പിന്നെ എന്ത് സംഭവിച്ചു. ഗാന്ധി കുടുംബത്തിന് പുറത്തായി. പാര്‍ട്ടികള്‍ മാറിക്കളിച്ച് ഒടുവില്‍ ബി ജെ പി പാളയത്തിലും പിന്നീട് പാര്‍ട്ടിയിലും എത്തി. ഇന്ന് കേന്ദ്രമന്ത്രിയായിരിക്കുന്നു. മകന്‍ വരുണ്‍ ഗാന്ധി ഒപ്പമുണ്ട്.

കാവ്യനീതിയാണോ

കാവ്യനീതിയാണോ

ഒരു സെക്‌സ് സ്‌കാന്‍ഡല്‍ പുറത്ത് വിട്ട് രാഷ്ട്രീയ പക തീര്‍ത്ത മനേക ഗാന്ധിയുടെ മകന്‍ മറ്റൊരു സെക്‌സ് സ്‌കാന്‍ഡലില്‍ പെട്ട് സമാനമായ ആരോപണങ്ങള്‍ നേടുന്നതിനെ കാവ്യനീതി എന്ന് വിളിക്കാമോ. അതോ വിധി എന്ന് വിളിക്കണോ. എന്തായാലും വരുണ്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായകമായ ഒരു എപ്പിഡോസാകും ഈ സംഭവം എന്ന കാര്യം ഉറപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+