Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് വനിതാ നേതാവിനെ പീഡിപ്പിച്ചു

മംഗലാപുരം: പ്രചാരണത്തിന് പോയ കോണ്‍ഗ്രസ് വനിതാ നേതാവിനെ ഒരു സംഘം ആളുകള്‍ പീഡിപ്പിച്ചതായി പരാതി. മംഗലാപുരത്താണ് സംഭവം. ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകരാണ് തന്നെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് ഇവര്‍ പറഞ്ഞു. മംഗലാപുരത്തെ കൊഡിഗരെ പ്രദേശത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടുകളില്‍ കയറിയിറങ്ങുന്നതിനിടെയായിരുന്നു സംഭവം.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൗണ്‍സിലറാണ് പരാതിക്കാരി. ഹിന്ദു ജാഗരണ വേദികെയുടെ ഒരു സംഘം പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുനിര്‍ത്തി അശ്ലീലം പറയുകയായിരുന്നു. തിരഞ്ഞെടുപ്പ് ക്യാംപെയ്‌നിംഗ് നിര്‍ത്തണമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും കൗണ്‍സിലര്‍ പരാതിയില്‍ പറഞ്ഞു. പ്രചാരണം തടസ്സപ്പെടുത്തുകയും ആള്‍ക്കാരുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്തതായും ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

karnataka

എന്നാല്‍ തങ്ങള്‍ ഇത്തരത്തിലുളള ഒരു സംഭവത്തിലും ഇടപെട്ടിട്ടില്ല എന്നാണ് ഹിന്ദു ജാഗരണ വേദികെയുടെ പ്രവര്‍ത്തകര്‍ പറയുന്നത്. തങ്ങളുടെ പ്രവര്‍ത്തകരാരും ഇങ്ങനെ ചെയ്യില്ല. കോണ്‍ഗ്രസ് കൗണ്‍സിലറെ ഉപദ്രേവിച്ചത് പ്രദേശത്തുള്ള ആള്‍ക്കാരാണ് എന്നും ഇവര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് തട്ടാനുള്ള കോണ്‍ഗ്രസിന്റെ കള്ളക്കഥകളാണ് ഇതെന്നും ആളുകള്‍ പറയുന്നുണ്ട്. എന്തായാലും വനിതാ കൗണ്‍സിലറുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വനിതാ കൗണ്‍സിലര്‍ ഒരു കൂട്ടം ആളുകളോട് തര്‍ക്കിക്കുന്നതിന്റെ ചിത്രങ്ങള്‍ വാട്ട്‌സ് അപ്പില്‍ പ്രദേശത്ത് പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങളൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+