അമര്‍നാഥ് ആക്രമണം: പ്രധാന സൂത്രധാരനു വേണ്ടി തിരച്ചില്‍..അടുത്ത ലഷ്‌കര്‍ തലവന്‍..?

Subscribe to Oneindia Malayalam

ദില്ലി: അമര്‍നാഥ് ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ അബു ഇസ്മായിലിനു വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. കശ്മീരിലെ ലഷ്‌കര്‍ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലുള്ള അബു ഇസ്മായില്‍ പാകിസ്താന്‍ സ്വദേശിയാണ്. പോലീസ് അന്വേഷിക്കുന്ന മറ്റൊരു കൊടും ലഷ്‌കര്‍ ഭീകരനായ അബു ദുജാനയുടെ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ടയാളാണ് അബു ഇസ്മായില്‍ എന്നാണ് പോലീസ് പറയുന്നത്. അബു ദുജാനയും പാകിസ്താന്‍ സ്വദേശിയാണ്.

അമര്‍നാഥ് യാത്ര ആരംഭിച്ചതു മുതല്‍ ഭീകരവാദികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കശ്മീര്‍ താഴ്‌വരയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. പാകിസ്താനില്‍ ആസൂത്രണം ചെയ്ത് ഇന്ത്യയില്‍ നടപ്പാക്കിയ ഭീകരാക്രമണമായിരുന്നു അമര്‍നാഥില്‍ നടന്നതെന്ന് പോലീസ് പറയുന്നു.

xamarnath-yatra-attack

ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് ആക്രമണം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കനത്ത സുരക്ഷയ്ക്കിടെ ജൂണ്‍ 28നാണ് ഇത്തവണ അമര്‍നാഥ് യാത്ര ആരംഭിച്ചത്. ഭീകരര്‍ തീര്‍ത്ഥാടകരുടെ ബസിന് നേരെ വെടി വെക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ഭീകരവാദികള്‍ പോലീസിന് നേരെയും ആക്രമണം നടത്തി.

English summary
Manhunt on for Abu Ismail, Pitted to be Next LeT Chief
Please Wait while comments are loading...