മണിക് സാഹ നിയമസഭാ കക്ഷി നേതാവ്; വീണ്ടും ത്രിപുര മുഖ്യമന്ത്രിയാകും
ദന്ത ഡോക്ടറായ മണിക് സാഹ ഇതിനോടകം ജനപ്രീതിയാര്‍ജിച്ചിട്ടുണ്ട്. ഇതാണ് ബി ജെ പി വീണ്ടും അദ്ദേഹത്തിന് ബാറ്റണ്‍ നല്‍കാന്‍ കാരണം

അഗര്‍ത്തല: മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രിയാകും. ബി ജെ പി എം എല്‍ എമാരുടെ യോഗത്തില്‍ നിയമസഭാകക്ഷി നേതാവായി മണിക് സാഹയെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മുഖ്യമന്ത്രിയുടെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
60 അംഗ നിയമസഭയില്‍ ബി ജെ പി - ഐ പി എഫ് ടി സഖ്യം 33 സീറ്റ് നേടിയാണ് അധികാരത്തില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ബിപ്ലബ് ദേബിനെ മാറ്റി മണിക് സാഹയെ ബി ജെ പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം മറികടക്കാനായിരുന്നു ഇത്.

ദന്ത ഡോക്ടറായ മണിക് സാഹയക്ക് ഒരു വര്‍ഷത്തെ ഭരണം കൊണ്ട് ജനപ്രീതി ആര്‍ജിക്കാന്‍ സാധിച്ചു എന്ന വിലയിരുത്തലിലാണ് ബി ജെ പി. നേരത്തെ കേന്ദ്രമന്ത്രി പ്രതിമ ഭൗമികിനെ ത്രിപുര മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ മണിക് സാഹയ്ക്ക് വീണ്ടും അവസരം നല്‍കാന്‍ ബി ജെ പി തീരുമാനിക്കുകയായിരുന്നു. 2018 ലെ പ്രകടനത്തെ അപേക്ഷിച്ച് ബി ജെ പി സഖ്യത്തിന്റേത് ഇത്തവണ മെച്ചപ്പെട്ട പ്രകടനമല്ല. സി പി എം - കോണ്‍ഗ്രസ് സഖ്യം 14 സീറ്റ് നേടിയപ്പോള്‍ സംസ്ഥാനത്ത് ആദ്യമായി മത്സരത്തിന് എത്തിയ ടിപ്ര മോത 13 സീറ്റ് നേടി കരുത്തറിയിച്ചു.
മുഖ്യമന്ത്രിയെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ആണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ശക്തമായ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിന്നിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്












Click it and Unblock the Notifications