Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ജെഡിയു സ്ഥാനാര്‍ത്ഥിയ്ക്ക് വെടിയേറ്റു

ഇംഫാല്‍: മണിപ്പൂരില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സ്ഥാനാര്‍ത്ഥിയ്ക്ക് വെടിയേറ്റു. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ക്ഷേത്രഗാവോ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ജനതാദള്‍ യുണൈറ്റഡ് (ജെ ഡി യു) സ്ഥാനാര്‍ത്ഥി വാങ് ലെംബം രോഹിത് സിംഗിന് ആണ് വെടിയേറ്റത്. ശനിയാഴ്ച രാത്രിയാണ് രോഹിതിന് വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ആക്രമണം.

രാത്രി 11.30 ഓടെയായിരുന്നു സംഭവം. വാങ് ലെംബം രോഹിത് സിംഗ് തന്റെ വസതിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള നഹറുപ് മഖാപട്ടില്‍ തന്റെ അനുയായികളെ കണ്ട് സംസാരിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂട്ടറിലെത്തിയ രണ്ട് അക്രമികളില്‍ ഒരാളാണ് രോഹിതിന് നേരെ വെടിയുതിര്‍ത്തതെന്ന് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവര്‍ സപം റൊണാള്‍ഡോ പറഞ്ഞു. വാങ് ലെംബം രോഹിത് സിംഗിന്റെ അനുയായികള്‍ അക്രമികളെ പിന്തുടര്‍ന്നെങ്കിലും അവര്‍ രക്ഷപ്പെട്ടുവെന്ന് സപം റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

shot dead

നെഞ്ചില്‍ വെടിയേറ്റ 42കാരനെ ഇംഫാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ ശക്തമായി അപലപിച്ച ജെ ഡി യു മണിപ്പൂര്‍ സെക്രട്ടറി ബ്രോജേന്ദ്രോ, ക്ഷേത്രഗാവോ നിയോജക മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

ഫെബ്രുവരി 28 ന് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 37 മണ്ഡലങ്ങളിലൊന്നാണ് ക്ഷേത്രഗാവോ. ശനിയാഴ്ച മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറ് വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനം ആകസ്മികമായി ഉണ്ടായതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം വീടിന് നേരെ അജ്ഞാതര്‍ ബോംബെറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 6 വയസുള്ള മംഗ്മിന്‍ ലാല്‍, 22 വയസുള്ള ലങ്ഗിന്‍ സാങ് എന്നിവരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 28 നും മാര്‍ച്ച് 5 നും രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അറുപതംഗ നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 10 ന് ഫലം പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+