മണിപ്പൂർ തിരഞ്ഞെടുപ്പ് മാമാങ്കത്തിന് തയ്യാർ; രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ്; ഫലം മാർച്ചിൽ
മണിപ്പൂർ തിരഞ്ഞെടുപ്പ് മാമാങ്കത്തിന് തയ്യാർ; രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ്; ഫലം മാർച്ചിൽ
മണിപ്പൂർ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വരാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ് 2022 - ലെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് മണിപ്പൂർ തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നത്.
ഫെബ്രുവരി 27 നും രണ്ടാമത്തേത് മാർച്ച് 3 നുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് തീയതിതൾ പ്രഖ്യാപിച്ചു. മാർച്ച് 10 - ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. നിലവിലെ മണിപ്പൂർ നിയമസഭയുടെ കാലാവധി മാർച്ച് 19 ന് അവസാനിക്കും. മണിപ്പൂരിൽ 60 മണ്ഡലങ്ങളാണ് ഉളളത്.

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ നാല് സംസ്ഥാനങ്ങൾക്കൊപ്പമാണ് മണിപ്പൂർ തിരഞ്ഞെടുപ്പ് മാമാങ്കത്തിന് തയ്യാറെടുത്തത്.
അതേ സമയം, നിയമസഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചതോടെ മണിപ്പൂർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് പൂർത്തിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കോവിഡ് -19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇന്ത്യയിൽ നടക്കുന്ന സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. പശ്ചിമ ബംഗാൾ, അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവ 2020 മാർച്ച് - ഏപ്രിൽ മാസങ്ങളിൽ രണ്ടാം കൊറോണ വൈറസ് തരംഗത്തിനിടെ വോട്ട് ചെയ്‌തിരുന്നു.
ഇത്തവണ ഒമൈക്രോൺ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്. എന്നാൽ, മൂന്നാം കോവിഡ് തരംഗവും ഒമൈക്രോണും മുന്നിൽ ഉളളതിനാൽ തിരഞ്ഞെടുപ്പ് റാലികൾക്കുള്ള പദ്ധതികളിൽ മാറ്റം വരുത്താൻ രാഷ്ട്രീയ പാർട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
അതേസമയം, കൊവിഡ് മൂന്നാം തരംഗത്തിനിടെയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതേൃകം നിർദ്ദേശിച്ചിട്ടുണ്ട്. വീട് കയറിയുള്ള പ്രചരണത്തിന് അഞ്ച് പേര്‍ മാത്രമാണ് അനുമതി ഉളളത്. ഒരു പോളിംഗ് സ്‌റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍ മാത്രം. തിരഞ്ഞെടുപ്പിൽ കൊവിഡ് സുരക്ഷ ഉറപ്പാക്കുന്നത് വളരെ പ്രധാനം ആണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ആകെ 18.34 കോടി വോട്ടര്‍മാര്‍ ഉണ്ട്. 7 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് നടക്കുക. ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ 5 സംസ്ഥാനങ്ങളാണ് ഇത്തവണ അങ്കത്തിന് ഇറങ്ങുന്നത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞു. ഉത്തര്‍ പ്രദേശില്‍ ഫെബ്രുവരി 10 നാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
Recommended Video
നാമ നിർദ്ദേശ പത്രിക ഓൺലൈനായും സമർപ്പിക്കാം. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോവിഡ് പോസിറ്റീവായ വോട്ടർമാർക്ക് തപാൽ വോട്ട് സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഉത്തർപ്രദേശിൽ 403 മണ്ഡലങ്ങളും, പഞ്ചാബിൽ 117 മണ്ഡലങ്ങളും, ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളും, ഗോവയിൽ 40 മണ്ഡലങ്ങളും ആണ് ഇത്തവണ രംഗത്ത് ഇറങ്ങുന്നത്.












Click it and Unblock the Notifications