Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പ്: മണിപ്പൂരുല്‍ പിആര്‍ജെഎ സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, 69 ശതമാനം പോളിംഗ്

ഇംഫാല്‍: മണിപ്പൂരില്‍ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം. തിരഞ്ഞെടുപ്പില്‍ കന്നിയങ്കം കുറിച്ച പിആര്‍ജെഎ സ്ഥാനാര്‍ത്ഥി എറെന്‍ഡ്രോ ലെയ്‌ച്ചോമ്പമാണ് ആക്രമിക്കപ്പെട്ടത്. അജ്ഞാതരാണ് ഇംഫാലില്‍ വച്ച് എരെന്‍ഡ്രോയെ ആക്രമിച്ചത്. മണിപ്പൂരില്‍ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ നടത്തിവന്നിരുന്ന സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചതിന് പിന്നാലെ നാഗാ കൗണ്‍സിലിന്റെ പ്രതിഷേധം കണക്കിലെടുത്ത് അതീവ സുരക്ഷാ സന്നാഹങ്ങളാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ നടത്തിയിട്ടുള്ളത്.

അജ്ഞാതരുടെ ആക്രമണത്തില്‍ പരിക്കേറ്റ പിആര്‍ജെഎ സ്ഥാനാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കംഗ്‌പോക്പി എന്നീ ജില്ലകളിലെ 1,643 പോളിംഗ് സ്‌റ്റേഷനുകളിലായാണ് വോട്ടെടുപ്പ്. പിആര്‍ജെഎയുടെ തലപ്പത്തുള്ള ഇറോം ശര്‍മിള ചാനു ഖുറായ് നിയമസഭാ മണ്ഡലത്തിലെ 3/39 ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

manipur

ഉച്ചയ്ക്ക് ഒരു മണിവരെ 69 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടങ്ങള്‍ക്കിടയിലേയ്ക്ക് പിആര്‍ജെഎയുടെ കടന്നുവരവും പ്രതീക്ഷയ്ക്ക് വകതരുന്നതാണ്. തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിനായി 250 കമ്പനി കേന്ദ്രസേനയെയും ആസാം റൈഫിള്‍സിനേയുമാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+