മോദിയുടെ സന്ദര്‍ശത്തിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, പൊലീസ് സ്റ്റേഷന് നേരെ ആക്രമണം
ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ ആണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സോമി ഗോത്രത്തില്‍ നിന്നുള്ള യുവാക്കളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി എന്നാണ് വിവരം. മോദിയുടെ പരിപാടിക്ക് മുന്നോടിയായി ക്രമീകരിച്ച അലങ്കാരങ്ങള്‍ നശിപ്പിച്ചുവെന്നാരോപിച്ച് അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം യുവാക്കള്‍ ചുരാചന്ദ്പൂര്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞിരുന്നു.
മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തിയ സംഭവങ്ങളുമായി അറസ്റ്റുകള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. സമാധാനപരമായി ആരംഭിച്ച പ്രതിഷേധം പെട്ടെന്ന് അക്രമത്തിലേക്ക് നീങ്ങി. കല്ലുകളും വടികളുമായി ആയുധധാരികളായ യുവാക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നേരിട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി ദി അസം ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു പ്രകടനം പൂര്‍ണ്ണമായ ഏറ്റുമുട്ടലായി മാറിയതില്‍ പ്രദേശവാസികളും ആശങ്ക പ്രകടിപ്പിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ചുരാചന്ദ്പൂരില്‍ നടക്കുന്ന രണ്ടാമത്തെ അക്രമമാണിത്. വ്യാഴാഴ്ച പൊലീസ് സ്റ്റേഷനില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയുള്ള പീസണ്‍മുന്‍ ഗ്രാമത്തില്‍ അക്രമികള്‍ അലങ്കാരങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇത് പൊലീസുമായി ഏറ്റുമുട്ടലിന് കാരണമായി.
രണ്ട് വര്‍ഷത്തിലേറെയായി കലാപമുഖരിതമായ മണിപ്പൂരിലേക്ക് ഇതാദ്യമായി മോദി എത്തിയത് ഇന്നലെയായിരുന്നു. വെള്ളിയാഴ്ച മോദി ചുരാചന്ദ്പൂരില്‍ 7,300 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടിരുന്നു. ഇതിന്റെ തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ സംഘര്‍ഷം ഉണ്ടായത്. 3,647 കോടി രൂപയുടെ മണിപ്പൂര്‍ അര്‍ബന്‍ റോഡുകള്‍, ഡ്രെയിനേജ്, അസറ്റ് മാനേജ്‌മെന്റ് ഇംപ്രൂവ്‌മെന്റ് പ്രോജക്റ്റ്, 550 കോടി രൂപയുടെ മണിപ്പൂര്‍ ഇന്‍ഫോടെക് ഡെവലപ്‌മെന്റ് (ങകചഉ) പ്രോജക്റ്റ് എന്നിവയാണ് പ്രധാന സംരംഭങ്ങള്‍.
142 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഒമ്പത് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകളും 105 കോടി രൂപയുടെ സൂപ്പര്‍ - സ്‌പെഷ്യാലിറ്റി ഹെല്‍ത്ത്‌കെയര്‍ സൗകര്യങ്ങളും പ്രധാനമന്ത്രി സംസ്ഥാനത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മോദി ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ട് സന്ദര്‍ശിച്ചിരുന്നു.
അവിടെ വംശീയ അക്രമത്തില്‍ നിന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങളുമായി സംവദിക്കുകയും സംസ്ഥാനത്ത് സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധത അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം വരെ പൊലീസ് സ്റ്റേഷന് ചുറ്റും സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു.












Click it and Unblock the Notifications