Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപരോധം തിരിഞ്ഞു കുത്തുന്നു;യുണൈറ്റഡ് നാഗാ കൗണ്‍സില്‍ നിയമ വിരുദ്ധം,പ്രഖ്യാപനം ഉടന്‍

ഇംഫാല്‍: മണിപ്പൂരില്‍ സാമ്പത്തിക ഉപരോധം നടത്തിവരുന്ന യുമണൈറ്റഡ് നാഗാ കൗണ്‍സില്‍ നിയമവിരുദ്ധ സംഘടനയാണെന്ന് പ്രഖ്യാപിയ്ക്കും. ഇതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായെന്നും പ്രമേയം കേന്ദ്രത്തിന് അയച്ചതായും കോണ്‍ഗ്രസ് വക്താവ് കുമ്ക്ചം ജോയ് കിഷന്‍ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിയ്‌ക്കെയാണ് യുണൈറ്റഡ് നാഗാ കൗണ്‍സിലിനെതിരെ നടപടി ഉണ്ടാകുന്നത്.

മണിപ്പൂരില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ജില്ലകള്‍ രൂപീകരിച്ചതിനെതിരെ നവംബര്‍ ഒന്നുമുതല്‍ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ നടത്തിവരുന്ന സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചപര്യത്തിലാണ് സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിയ്ക്കാനുള്ള തീരുമാനം. സംസ്ഥാനത്ത് 88 ദിവസത്തോളമായി ജനങ്ങള്‍ ദുരിതം അനുഭവിയ്ക്കുകയാണെന്നും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സ്റ്റേറ്റ് യൂണിറ്റ് ദേശീയ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

manipur1

എന്നാല്‍ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും നാഗാ ഉപരോധത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. ഇതിന് പുറമേ ദേശീയപാത രണ്ടില്‍ സംസ്ഥാനത്ത് ക്രമസമാധാന നിലനിര്‍ത്താന്‍ കേന്ദ്രസേനയെ വിട്ടുനല്‍കാത്തതില്‍ കേന്ദ്രത്തെ പ്രതിസ്ഥാനത്തുനിര്‍ത്തുന്നതാണ് മുഖ്യമന്ത്രി ഒക്രം ഇബോബിയുടം പരാമര്‍ശങ്ങളും. സാമ്പത്തിക ഉപരോധം മൂലം രണ്ട് തവണയായാണ് 300 ട്രക്കുകളിലായി ഇന്ധനം എത്തിച്ചത്. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു ഇത്. ഇന്ധനം കൊണ്ടുവരുന്ന വാഹന വ്യൂഹം അക്രമിക്കാനുള്ള ശ്രമങ്ങളും നാഗാ പോരാളികള്‍ നടത്തിയിരുന്നു. നാഗാലന്‍ഡിലെ നാഗാ വിദ്യാര്‍ത്ഥികള്‍ മണിപ്പൂരില്‍ നിന്നുള്ള വാഹനങ്ങള്‍ സംസ്ഥാനത്തേയ്ക്ക് പ്രവേശിയ്ക്കുന്നത് തടഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+