Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂര്‍ എന്‍ഡിഎയില്‍ വിള്ളല്‍, സഖ്യകക്ഷിയായ കെപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

ഇംഫാല്‍: മണിപ്പൂര്‍ എന്‍ഡിഎയിലെ സുപ്രധാന കക്ഷിയായ കുക്കി പീപ്പിള്‍ അലയന്‍സ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മണിപ്പൂര്‍ നിയമസഭയില്‍ രണ്ട് എംഎല്‍എമാരാണ് കെപിഎയ്ക്കുള്ളത്. മണിപ്പൂരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിരേന്‍ സിംഗ് സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടയിലാണ് കെപിഎ പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിരേന്‍ സിംഗ് സര്‍ക്കാരിനെ തുടര്‍ന്നും പിന്തുണയ്ക്കാനാവില്ലെന്ന് കെപിഎ പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം പിന്തുണ പിന്‍വലിക്കുന്ന കാര്യം ഗവര്‍ണര്‍ അനസൂയ ഉക്കെയ്ക്ക് നല്‍കിയ കത്തിലാണ് പാര്‍ട്ടി അറിയിച്ചത്. എന്നാല്‍ സര്‍ക്കാരിന് ഇവര്‍ വിട്ടുപോകുന്നത് ഭീഷണിയല്ല.അതേസമയം കുക്കി വിഭാഗം സര്‍ക്കാരിനെ മൊത്തത്തില്‍ ബഹിഷ്‌കരിക്കാനുള്ള നീക്കത്തിലാണ്.

biren-singh-manipur

കുക്കി എംഎല്‍എമാര്‍ നിയമസഭാ സെഷനില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് പാര്‍ട്ടിക്ക് അതീതമായി എടുത്ത തീരുമാനമാണെന്ന് കുക്കി വിഭാഗം പറയുന്നു. ഓഗസ്റ്റ് 21നാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. മണിപ്പൂരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സഭാ സമ്മേളനം നിര്‍ണായകമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ചൂരചന്ദ്രാപൂരിലെ ബിജെപി എംഎല്‍എ എല്‍എ കൗട്ടെ പറഞ്ഞു. കൗട്ടെയുടെ മണ്ഡലത്തിലാണ് കലാപം ഏറ്റവുമധികം ബാധിക്കപ്പെട്ടിരിക്കുന്നത്.

കുക്കികള്‍ ആവശ്യപ്പെടുന്ന പ്രത്യേക ഭരണകൂടം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് കുക്കി-സോമി വിഭാഗത്തിലെ എംഎല്‍എമാര്‍ക്ക് ഈ സെഷനില്‍ പങ്കെടുക്കാനാവില്ലെന്നും കൗട്ടെ പറഞ്ഞു. 10 കുക്കി-സോമി എംഎല്‍എമാര്‍ നിയമസഭയിലുണ്ട്. അതില്‍ ഏഴ് പേര്‍ ബിജെപിയില്‍ ഉള്ളവരാണ്. ബിജെപിക്ക് 37 എംഎല്‍എമാരാണ് ഉള്ളത്. ഏഴ എന്‍പിപി എംഎല്‍എമാരുടെ പിന്തുണയും സഖ്യത്തിനുണ്ട്. അഞ്ച് എന്‍പിഎഫ് എംഎല്‍എമാരും, മൂന്ന് സ്വതന്ത്രരും സര്‍ക്കാരിന്റെ ഭാഗമാണ്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാരാണ് ഉള്ളത്. ഒരു എംഎല്‍എ ജെഡിയുവിനുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+