ഇംഫാലില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്
ഇംഫാല്‍: മണിപ്പൂരില്‍ മെയ്തി വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഇംഫാലില്‍ പ്രതിഷേധക്കാരും പോലീസു തമ്മില്‍ ഏറ്റുമുട്ടി. ഇന്ന് രാവിലെയോടെയാണ് പ്രതിഷേധം കൂടുതല്‍ ശക്തമായത്. പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ പോലീസ്, കണ്ണീര്‍വാതകവും പ്രയോഗിച്ചു. കഴിഞ്ഞ ദിവസമാണ് രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
വനത്തിനുള്ളിലെ ഒരു ക്യാമ്പില്‍ ഇവര്‍ ഇരിക്കുന്നതാണ് ആദ്യ ചിത്രത്തില്‍ ഉള്ളത്. ഇത് സായുധ സംഘത്തിന്റെ ക്യാമ്പാണ്. പിന്നിലായി തോക്കേന്തിയവരെയും കാണാം. രണ്ടാമത്തെ ചിത്രത്തില്‍ ഇവരുടെ മൃതദേഹമാണ് ഉള്ളത്. ജൂലായില്‍ ഇവരെ കാണാനില്ലെന്ന പരാതി പോലീസില്‍ ലഭിച്ചിരുന്നു.

അതേസമയം ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തലസ്ഥാന നഗരിയിലാകെ വലിയ പ്രതിഷേധങ്ങളാണ് ആരംഭിച്ചത്. ഇതേ തുടര്‍ന്ന് മൊബൈല്‍ ഇന്റര്‍നെറ്റിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വസതിയിലേക്ക് കടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചിരുന്നു.എന്നാല്‍ സുരക്ഷാ സേന ഇവരെ തടയുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള കാംഗ്ര കോട്ടയില്‍ പ്രതിഷേധം തുടര്‍ന്നിരുന്നു വിദ്യാര്‍ത്ഥികള്‍. പലയിടത്തും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജും, കണ്ണീര്‍വാതകവും പ്രയോഗിച്ചത്.












Click it and Unblock the Notifications