Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂര്‍ കലാപം: സുരക്ഷാ സേന 40 അക്രമികളെ വെടിവെച്ച് കൊന്നെന്ന് മുഖ്യമന്ത്രി

ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ 40 കലാപകാരികളെ പൊലീസ് കൊലപ്പെടുത്തിയതായി മുഖ്യമന്ത്രി എന്‍ ബിരേന്‍സിംഗ്. സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും കഴിഞ്ഞ എട്ട് മണിക്കൂറായി പൊലീസ് കലാപകാരികളെ നേരിടുകയാണ് എന്നും അദ്ദേഹം പറഞ്ഞു. എം-16, എ കെ-47 തോക്കുകളും സ്നൈപ്പര്‍ തോക്കുകളുമാണ് കലാപകാരികള്‍ പൊലീസിനെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലാപകാരികള്‍ പല ഗ്രാമങ്ങളിലും വീടുകള്‍ അഗ്നിക്കിരയാക്കി. സൈന്യത്തിന്റെയും സുരക്ഷാ സേനകളുടെയും സഹായത്തോടെ തങ്ങള്‍ അവര്‍ക്കെതിരെ ശക്തമായ നടപടി ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരര്‍ നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. മണിപ്പൂരിനെ ശിഥിലമാക്കാന്‍ ശ്രമിക്കുകയാണ് സായുധ ഭീകരര്‍.

manipur

ഇവര്‍ക്കെതിരെ കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ പോരാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഇംഫാല്‍ താഴ്വരയിലും പരിസരത്തുമുള്ള അഞ്ച് പ്രദേശങ്ങളില്‍ വിമതര്‍ ഒരേസമയം ആക്രമണം നടത്തിയതായി പൊലീസ് വൃത്തങ്ങളും അറിയിച്ചു. സെക്മായി, സുഗ്നു, കുംബി, ഫായെങ്, സെറോ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയിരിക്കുന്നത്.

കൂടുതല്‍ പ്രദേശങ്ങളില്‍ വെടിവയ്പ്പ് നടക്കുന്നതായും അജ്ഞാത മൃതദേഹങ്ങള്‍ തെരുവില്‍ കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇംഫാല്‍ താഴ്വരയുടെ പ്രാന്തപ്രദേശത്ത് പൗരന്‍മാര്‍ക്ക് നേരെ നടന്നത് അക്രമാസക്തമായ ആക്രമണങ്ങള്‍ ആണ് എന്നും ഇത് ആസൂത്രിതമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ് മണിപ്പൂരില്‍ സമാധാന ദൗത്യത്തിനായി എത്തിയിട്ടും അക്രമത്തിന് കുറവില്ല.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ മണിപ്പൂര്‍ സന്ദര്‍ശിക്കും എന്ന് അറിയിച്ചിട്ടുണ്ട്. സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയും രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ സംസ്ഥാനത്തെത്തിയിട്ടുണ്ട്. തങ്ങളെ പട്ടികവര്‍ഗ വിഭാഗത്തില്‍ (എസ്ടി) ഉള്‍പ്പെടുത്തണമെന്ന മെയ്തികളുടെ ആവശ്യത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്.

ഇതുവരെ 70 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരില്‍ കഴിഞ്ഞ 25 ദിവസത്തില്‍ ഏറെയായി ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം മണിപ്പൂരില്‍ മൂന്ന് പേര്‍ കൂടി പിടിയിലായിരുന്നു. സൈന്യത്തിന്റെ പരിശോധനയിലാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് തോക്കും ഗ്രനേഡുകളും കണ്ടെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+