Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂര്‍ സംഘര്‍ഷം: മരണസംഖ്യ 54, ജനജീവിതം സാധാരണനിലയിലേക്ക്.. നിരീക്ഷണവുമായി സൈന്യം

ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സൈന്യം ഇറങ്ങിയതിന് പിന്നാലെ കടകളും മാര്‍ക്കറ്റുകളും വീണ്ടും തുറക്കുകയും വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും ചെയ്തതോടെ ശനിയാഴ്ച ഇംഫാല്‍ താഴ്വരയില്‍ ജനജീവിതം സാധാരണ നിലയിലായി. അതേസമയം സുരക്ഷക്കായി സൈന്യം, ദ്രുതകര്‍മസേന, സെന്‍ട്രല്‍ പോലീസ് സേന എന്നിവര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട 54 പേരില്‍ 16 പേരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലും 15 പേരുടെ മൃതദേഹങ്ങള്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും സൂക്ഷിച്ചിരിക്കുകയാണ്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫെലിലുള്ള റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 23 പേരുടെ മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്.

manipur

അതേസമയം, വെള്ളിയാഴ്ച രാത്രി ചുരാചന്ദ്പൂര്‍ ജില്ലയില്‍ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മലയോരത്തെ അഞ്ച് അക്രമികള്‍ കൊല്ലപ്പെടുകയും രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ചുരാചന്ദ്പൂര്‍, മോറെ, കാക്ചിംഗ്, കാങ്പോക്പി ജില്ലകളെ സൈന്യം തങ്ങളുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് 13,000 പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി പ്രതിരോധ വക്താവ് പറഞ്ഞു.

രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി ആളുകള്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിവിധ കോണുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. പരിക്കേറ്റ നിരവധി പേര്‍ റിംസിലും ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ചികിത്സയിലാണ്.

Astro Tips: എപ്പോഴും ദേഷ്യവും സങ്കടവുമാണോ...? കാരണം ഈ രാശി

മെയ്‌തേയ് സമുദായവും നാഗ, കുക്കി ഗോത്രവര്‍ഗക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സംസ്ഥാനത്ത് സൈന്യത്തില്‍ നിന്നും അസം റൈഫിള്‍സില്‍ നിന്നുമുള്ള പതിനായിരത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചേര്‍ന്ന് സംസാരിച്ച് അവലോകനം ചെയ്തു.

മെയ്‌തേയ് സമുദായത്തിന് എസ്ടി പദവി നല്‍കണം എന്ന ആവശ്യത്തില്‍ നാലാഴ്ചക്കകം കേന്ദ്രത്തിന് ശുപാര്‍ശ അയക്കണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ നാഗ, കുക്കി വിഭാഗക്കാര്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് സംഘര്‍ഷം കലാപത്തിലേക്ക് വഴിമാറിയത്. ഇതിന് പിന്നാലെയാണ് സൈന്യം ക്രമസമാധാനപാലനം ഏറ്റെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+