Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരില്‍ സമാധാന ശ്രമങ്ങള്‍ സ്ത്രീകളുടെ സംഘങ്ങള്‍ തടസ്സപ്പെടുത്തുന്നുവെന്ന് സൈന്യം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സമാധാന ശ്രമങ്ങള്‍ക്കായുള്ള ശ്രമങ്ങളെ വനിതാ സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ തടയുന്നുവെന്ന് സൈന്യം. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെയാണ് ഇത് ബാധിക്കുന്നത്. പല ഴഴികളും ഇവര്‍ അടയ്ക്കുകയാണ്. ഇതിലൂടെ സൈന്യത്തിന്റെ സഞ്ചാരത്തെ തന്നെ തടയുകയാണ്. കൃത്യസമയത്ത് ഇടപെടാനുള്ള സൈന്യത്തിന്റെ കാര്യക്ഷമതയെ തന്നെ ബാധിക്കുന്ന കാര്യമാണിത്.

പലരുടെയും ജീവന്‍ രക്ഷിക്കാനും, വസ്തുക്കളെ സംരക്ഷിക്കാനുമുള്ള സൈന്യത്തിന്റെ ശ്രമങ്ങള്‍ ഇതിലൂടെ പരാജയപ്പെടാം. ഇതില്‍ നിന്ന് വിട്ടുനില്‍ക്കണം. എല്ലാ വിഭാഗം ജനങ്ങളോടും ഞങ്ങളെ സമാധാനം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. മണിപ്പൂരിനെ സഹായിക്കാനായി ഞങ്ങളെ സഹായിക്കണമെന്നും സൈന്യം ട്വീറ്റ് ചെയ്തു.

manipur-biren-singh

വിഘടനവാദി ഗ്രൂപ്പായ കാംഗ്ലെ യാവോള്‍ ലുപിന്റെ 12 നേതാക്കളെ നേരത്തെ സൈന്യത്തിന് വിട്ടയക്കേണ്ടി വന്നിരുന്നു. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന 1500 പേരോളം വരുന്ന വന്‍ ജനക്കൂട്ടം സൈന്യത്തെ വളഞ്ഞിരുന്നു. ഇവരോട് പിരിഞ്ഞുപോകാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ തയ്യാറായില്ല. ഏറ്റുമുട്ടലുണ്ടായാല്‍ വലിയ ദുരന്തം തന്നെ സംഭവിക്കുമെന്ന് മനസ്സിലാക്കിയാണ് ഈ പന്ത്രണ്ട് പേരെയും വിട്ടയച്ചതെന്ന് സൈന്യം വ്യക്തമാക്കി.

അതേസമയം വിഘടനവാദികളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുമായിട്ടാണ് സൈന്യം ഇവിടെ നിന്ന് മടങ്ങിയത്. അറസ്റ്റിലായ വിഘടനവാദികളില്‍ ഒരാള്‍ മൊയ്‌റാങ്‌തെം താമ്പയാണ്. 2015ല്‍ 18 സൈനികരുടെ മരണത്തിന് കാരണമായ ഏറ്റുമുട്ടലിന് പിന്നില്‍ പ്രവര്‍ത്തിച്ചത് താമ്പയാണ്.അതേസമയം സംസ്ഥാനത്തെ കലാപങ്ങള്‍ക്കിടെ ഓഫീസില്‍ ഹാജരാകാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ നിലവിലെ സാഹചര്യം കാരണം ജോലിക്ക് ഹാജരാകാന്‍ കഴിയാത്ത ജീവനക്കാരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ പൊതുഭരണ വകുപ്പിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ ഒരു ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് ഉള്ളത്. പേര്, പദവി, വിലാസം, തുടങ്ങിയ കാര്യങ്ങള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കാനാണ് നിര്‍ദേശം. ഇതിന് ശേഷം ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലെ സാഹചര്യങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷായോട് ചോദിച്ചറിഞ്ഞിരുന്നു. മണിപ്പൂര്‍ സര്‍ക്കാരും, കേന്ദ്രവും, സമാധാനം പുനസ്ഥാപിക്കാന്‍ എന്തെല്ലാം നടപടിയെടുത്തുവെന്നും മോദി ചോദിച്ചു. യുഎസ്-ഈജിപ്ത് സന്ദര്‍ശനങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ഇക്കാര്യങ്ങള്‍ അദ്ദേഹം അന്വേഷിച്ചത്. മണിപ്പൂര്‍ വിഷയത്തില്‍ മോദി മൗനം തുടരുന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. നേരത്തെ മുഖ്യമന്ത്രി ബിരേന്‍ സിംഗ്, അമിത് ഷായെ കണ്ട് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+