കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി വിമാനത്തവളം; എമിഗ്രേഷന്‍ ഓഫീസര്‍ വംശീയമായി അധിക്ഷേപിച്ചെന്ന് മണിപ്പൂരി യുവതി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഓഫീസര്‍ വംശീയമായ അധിക്ഷേപം നടത്തിയെന്നുകാട്ടി യുവതി രംഗത്തെത്തി. മണിപ്പൂര്‍ സ്വദേശിനിയായ മോണിക്ക ഖന്‍ജെംബം എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍വെച്ച് വംശീയ അധിക്ഷേപത്തിനിരയായതായി അറിയിച്ചത്.

സോളില്‍ ഒരു പരിപാടിക്കായി പോകാനാണ് താന്‍ എയര്‍പോര്‍ട്ടിലെത്തിയതെന്ന് യുവതി പറഞ്ഞു. ഗ്ലോബല്‍ വുമണ്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനായാണ് യാത്ര. എന്നാല്‍, എയര്‍പോര്‍ട്ടില്‍വെച്ച് തന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ച ഉദ്യോഗസ്ഥന്‍ വളരെ മോശമായാണ് പെരുമാറിയതെന്ന് മോണിക്ക ആരോപിച്ചു.

woman

പാസ്‌പോര്‍ട്ട് നോക്കിയശേഷം നിങ്ങള്‍ ഇന്ത്യക്കാരിയാണോ എന്ന് ചോദിച്ചു. കണ്ടാല്‍ അങ്ങിനെ തോന്നില്ലെന്നും പറഞ്ഞു. ഇതോടെ ഇദ്ദേഹത്തിനരികിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയടക്കം പരിഹസിച്ചു ചിരിച്ചു. മണിപ്പൂരുകാരിയാണെന്ന് പറഞ്ഞപ്പോള്‍ മണിപ്പൂരിന്റെ അയല്‍ സംസ്ഥാനങ്ങളേതാണെന്ന് ചോദിച്ചതായും മോണിക്ക ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.

സംഭവം സോഷ്യല്‍ മീഡിയവഴി വിവാദമായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിഷയത്തില്‍ ഇടപെടണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. നേരത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദില്ലിയില്‍ വംശീയ അധിക്ഷേപത്തിനിരയായത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

English summary
Manipuri woman alleges racism, harassment at Delhi airport’s immigration desk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X