ജി23യെ പിളര്‍ത്താന്‍ കോണ്‍ഗ്രസ്, ബംഗാളില്‍ മനീഷ് തിവാരി താരപ്രചാരകന്‍, ബാക്കിയുള്ളവര്‍ ഔട്ട്!!
ദില്ലി: കോണ്‍ഗ്രസില്‍ ജി23 നേതാക്കളെ പിളര്‍ത്താന്‍ കോണ്‍ഗ്രസ്. ചിലരെ മാത്രം പ്രചാരണത്തിനായി ഉപയോഗിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. ജി23യിലെ പ്രമുഖ നേതാവായ മനീഷ് തിവാരിയെ സ്റ്റാര്‍ ക്യാമ്പയിനറാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബംഗാളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്നാം ഘട്ട പ്രചാരണത്തിലാണ് അദ്ദേഹത്തെ താരപ്രചാരകനാക്കിയിരിക്കുന്നത്. അതേസമയം ബാക്കിയുള്ളവരെ ഒന്നും പ്രചാരണത്തിലേക്ക് അടുപ്പിച്ചിട്ടില്ല കോണ്‍ഗ്രസ്. കേരളത്തില്‍ ശശി തരൂരിനെ ക്യാമ്പയിന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു കോണ്‍ഗ്രസ്. ബോധപൂര്‍വമുള്ള നീക്കമായിട്ടാണ് ഇതിനെ കാണുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

30 പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇതില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ്, പ്രിയങ്ക ഗാന്ധി, എന്നിവരുണ്ട്. സച്ചിന്‍ പൈലറ്റ്, രണ്‍ദീപ് സുര്‍ജേവാല, അശോക് ഗെലോട്ട്, നവജ്യോത് സിംഗ് സിദ്ദു എന്നിവരാണഅ സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ പട്ടികയില്‍ ഉള്ളത്. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കപില്‍ സിബല്‍ എന്നിവരുടെ പേരുകള്‍ ഇക്കൂട്ടത്തിലില്ല. നേരത്തെ എന്തുകൊണ്ട് തങ്ങളെ വിളിച്ചില്ലെന്ന് ബീഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ജി23 നേതാക്കള്‍ ചോദിച്ചിരുന്നു. മനീഷ് തിവാരിയെ ഉള്‍പ്പെടുത്തിയതില്‍ പല നേതാക്കളും അമ്പരപ്പിലാണ്.
Recommended Video
നേരത്തെ സോണിയാ ഗാന്ധിക്ക് നേതൃത്വത്തിലെ മാറ്റം ആവശ്യപ്പെട്ട് കത്തയച്ചതോടെയാണ് ജി23 നേതാക്കള്‍ ഹൈക്കമാന്‍ഡിന്റെ കണ്ണിലെ കരടായി മാറിയത്. സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം ഒരു തിരഞ്ഞെടുപ്പും ഇല്ലാതെ ഒരു സ്ഥാനത്ത് ഇരുന്ന ഇവര്‍ അതെല്ലാം അനുഭവിച്ച ശേഷമാണ് മാറ്റം ആവശ്യപ്പെടുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ നേരത്തെ ഇവര്‍ക്കെതിരെ രംഗത്ത് വന്നതാണ്. അതേസമയം ജിതിന്‍ പ്രസാദയും ക്യാമ്പയിനര്‍മാരുടെ പട്ടികയിലുണ്ട്. ബംഗാളിന്റെ ചുമതല അദ്ദേഹത്തിനാണ്.
കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍
രാജ് ബബ്ബാര്‍ പട്ടികയില്‍ ഇല്ല. അതേസമയം ജിതിന്‍ പ്രസാദ നേരത്തെ സോണിയക്ക് കത്തയച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ യുപിയില്‍ നിന്ന് പ്രസാദയെ ഒന്നടങ്കം ബംഗാളിലേക്ക് മാറ്റിയാണ് നേതൃത്വം ഇതിന് തിരിച്ചടി നല്‍കിയത്. മാര്‍ച്ച് 27നാണ് ബംഗാളിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. എട്ട് ഘട്ടമായിട്ടാണ് നടക്കുന്നത്. ഏപ്രില്‍ 29നാണ് അവസാന ഘട്ടം. മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനാണ്. നേരത്തെ ജി23 നേതാക്കള്‍ കശ്മീരില്‍ യോഗം ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് ദുര്‍ബലമായി കൊണ്ടിരിക്കുകയാണെന്ന് ഇവര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications