മൻമോഹൻ സിംഗിനെ കാണാൻ ഫോട്ടോഗ്രാഫറുമായി കേന്ദ്രമന്ത്രി, മൃഗശാലയിലെ മൃഗങ്ങളല്ലെന്ന് തുറന്നടിച്ച് മകൾ
ദില്ലി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ കാണാനായി കേന്ദ്ര ആരോഗ്യ മന്ത്രി ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ സന്ദര്‍ശനം വിവാദത്തില്‍. ഏതാനും ദിവസങ്ങളായി അസുഖബാധിതനായി എയിംസില്‍ ചികിത്സയില്‍ കഴിയുകയാണ് ഡോ. മന്‍മോഹന്‍ സിംഗ്. വ്യാഴാഴ്ചയാണ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ മന്‍മോഹന്‍ സിംഗിനെ കാണാന്‍ എത്തിയത്.
ആരോഗ്യമന്ത്രിക്ക് എതിരെ മന്‍മോഹന്‍ സിംഗിന്റെ മകള്‍ ദാമന്‍ സിംഗ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കേന്ദ്ര മന്ത്രി ആശുപത്രിയില്‍ എത്തിയത് ഫോട്ടോഗ്രാഫറുമായിട്ടാണ് എന്നാണ് മകള്‍ ആരോപിക്കുന്നത്. കുടുംബത്തിന്റെ എതിര്‍പ്പ് പരിഗണിക്കാതെ ആയിരുന്നു ഇതെന്നും ദാമന്‍ സിംഗ് പറയുന്നത്.

കേന്ദ്ര മന്ത്രി ഫോട്ടോഗ്രാഫര്‍ക്ക് ഒപ്പം മന്‍മോഹന്‍ സിംഗിനെ കാണാന്‍ ആശുപത്രി മുറിയില്‍ കയറിയതില്‍ അമ്മ വളരെ അസ്വസ്ഥയായിരുന്നു. മുറി വിട്ട് പോകാന്‍ അവര്‍ ഫോട്ടോഗ്രാഫറോട് ആവശ്യപ്പെട്ടുവെങ്കിലും അതിന് തയ്യാറായില്ലെന്നും ദാമന്‍ സിംഗ് കുറ്റപ്പെടുത്തി. പ്രായമായ ആളുകളാണ് തന്റെ മാതാപിതാക്കള്‍. അവര്‍ നിലവിലെ സാഹചര്യത്തോട് പൊരുത്തപ്പെട്ട് പോകാന്‍ ശ്രമം നടത്തുകയാണ്. അമ്മ വളരെ അസ്വസ്ഥയായിരുന്നു. അവര്‍ മൃഗശാലയിലെ മൃഗങ്ങളല്ല എന്നും ദാമന്‍ സിംഗ് തുറന്നടിച്ചു.
ക്യൂട്ട്നെസ്സിന് മാത്രം ഒരു മാറ്റവും ഇല്ല, നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ചിത്രങ്ങൾ കാണാം
ഡെങ്കിപ്പനി ബാധിച്ചാണ് മന്‍മോഹന്‍ സിംഗിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രതിരോധശേഷി വളരെ കുറവായത് കൊണ്ടും അണുബാധയ്ക്ക് സാധ്യത ഉളളത് കൊണ്ടും മുറിയിലേക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്ന് ദാമന്‍ സിംഗ് പറഞ്ഞു. ഏപ്രിലില്‍ മന്‍മോഹന്‍ സിംഗിന് കൊവിഡ് ബാധിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞിട്ടും ദില്ലിയില്‍ കൊവിഡ് രണ്ടാം തരംഗമുണ്ടായ സമയത്ത് മന്‍മോഹന്‍ സിംഗും അസുഖബാധിതനാവുകയായിരുന്നു.
സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
കേന്ദ്ര ആരോഗ്യമന്ത്രി അദ്ദേഹത്തെ സന്ദര്‍ശിച്ചതിനും കാര്യങ്ങള്‍ തിരക്കിയതിനും നന്ദി പറയുന്നു. എന്നാല്‍ തന്റെ മാതാപിതാക്കള്‍ ഫോട്ടൊ എടുക്കാന്‍ നിന്ന് കൊടുക്കാന്‍ പറ്റിയ സാഹചര്യത്തില്‍ ആയിരുന്നില്ലെന്നും ദാമന്‍ സിംഗ് പറഞ്ഞു. ആശുപത്രിക്കിടക്കയിലുളള മന്‍മോഹന്‍ സിംഗിന്റെ ചിത്രം പുറത്ത് വന്നിരുന്നു. വിവാദത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി പ്രതികരിച്ചിട്ടില്ല. എയിംസിന്റെ പ്രസിഡണ്ട് എന്ന നിലയ്ക്ക് ഭരണഘടനാ പദവിയില്‍ ഇരിക്കുന്നതോ മുന്‍പ് ഇരുന്നിട്ടുളളതോ ആയിട്ടുളള വ്യക്തികള്‍ ചികിത്സ തേടുമ്പോള്‍ ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തുക എന്നത് കീഴ്വഴക്കമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അതില്‍ രാഷ്ട്രീയമില്ലെന്നും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications