മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിൽ യുനെസ്കോ ഡയറക്ടർ ജനറലിന്റെ സന്ദേശം; പങ്കുവെച്ച് മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ആഘോഷ നടക്കുകയാണ്. മൻ കി ബാത്ത് പൗരന്മാരുടെ നന്മക്കായുള്ള പരിപാടിയാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 100 എപ്പിസോഡിലൂടെ പറഞ്ഞത്. ഇപ്പോൾ അദ്ദേഹം മറ്റൊരു പ്രധാനപ്പെട്ട വിവരം കൂടി പങ്കിട്ടിരിക്കുകയാണ്.
യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലേയിൽ നിന്ന് മൻ കി ബാത്തിന്റെ 100ാം എപ്പിസോച് സംബന്ധിച്ച് പ്രത്യേക സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വിദ്യാഭ്യാസവും സാംസ്കാരിക സംരക്ഷണവും സംബന്ധിച്ച ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് അവർ ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്തും പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് തത്സമയം സംപ്രേക്ഷണം ചെയ്യും. ന്യൂയോർക്കിൽ ഇന്ത്യൻ സമയം ഉച്ചക്ക് 1.00 മണിക്ക് ആയിരിക്കും സംപ്രേഷണം. മൻ കി ബാത്തിന്റെ ഓരോ എപ്പിസോഡിലും സഹ പൗരന്മാരുടെ സേവനവും കഴിവുകളും മറ്റുള്ളവർക്ക് പ്രചോദനം നൽകിയിട്ടുണ്ട് .
ഈ പരിപാടിയിൽ ഓരോ പൗരനും മറ്റൊരാൾക്ക് പ്രചോദനമാകുമെന്നും ഒരു വിധത്തിൽ, മൻ കി ബാത്തിന്റെ ഓരോ എപ്പിസോഡും അടുത്ത ഒന്നിന് കളമൊരുക്കുന്നുവെന്നും പ്രധാനമന്ത്രി രപറഞ്ഞു. 2014 ഒക്ടോബർ 3-നാണ് ഇത് ആദ്യമായി സംപ്രേക്ഷണം ചെയ്തത്, എല്ലാ മാസവും അവസാന ഞായറാഴ്ച രാവിലെ 11 മണിക്ക് ആകാശവാണി (AIR), ദൂരദർശൻ (DD) ശൃംഖലയിൽ പ്രക്ഷേപണം ചെയ്യുന്നു. 30 മിനിറ്റ് ദൈർഘ്യമുള്ള പരിപാടി ആണിത്.
എന്നിൽ നിന്ന് നമ്മിലേക്കുള്ള യാത്രയാണ് മൻ കി ബാത്ത് എന്നും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നാണ് ഞാൻ ഇത് പറയുന്നതെന്നും , മൻ കി ബാത്ത് ശ്രോതാക്കളായ എല്ലാവരും അഭിനന്ദനം അർഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൻ കി ബാത്ത് എനിക്ക് വെറുമൊരു പരിപാടിയല്ല, വിശ്വാസവും ആരാധനയും ദൃഢനിശ്ചയവുമാണ്.
ഇത് ഇന്ത്യയിലെ പൗരന്മാർക്കുള്ള എന്റെ വഴിപാടാണ്. അത് എന്റെ ആത്മീയ യാത്രയാണെന്നും അദ്ദേഹം പറഞ്ഞു. "മൻ കി ബാത്തിൽ ആരംഭിച്ചത് രാജ്യത്ത് ഒരു പുതിയ പാരമ്പര്യമായി മാറുമെന്നി പ്രതീക്ഷിക്കുന്നുവെന്നാണ് തന്റെ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Hair care: മുടി തിളങ്ങാനും കരുത്തോടെ വേഗം വളരാനും ഈ 4 എണ്ണ മാത്രം മതി












Click it and Unblock the Notifications