കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിയ്ക്കാം, പക്ഷേ ബീഫ് ഉപേക്ഷിയ്ക്കണം: ബിജെപി മുഖ്യമന്ത്രി

Google Oneindia Malayalam News

ചാണ്ഡിഗഢ്: രാജ്യത്തെ ബീഫ് വിവാദം അടുത്ത കാലത്തൊന്നും അവസാനിയ്ക്കുമെന്ന് തോന്നുന്നില്ല. ഒന്നിന് പിറകെ ഒന്നായി പുതിയ വിവാദങ്ങള്‍ സൃഷ്ടിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വകയാണ് പുതിയ വിവാദം. മുസ്ലീങ്ങള്‍ക്ക് ഈ രാജ്യത്ത് ജീവിയ്ക്കാം. പക്ഷേ അവര്‍ ബീഫ് ഉപേക്ഷിയ്ക്കണം എന്നാണ് ഖട്ടര്‍ പറയുന്നത്. പശു ഇവിടെ വിശ്വാസത്തിന്റെ ഭാഗമാണ് എന്നതാണ് ഖട്ടറിന്റെ ന്യായം.

Khatter

ഇന്ത്യന്‍ എക്‌സ്പ്രസ്സിനോടാണ് ഖട്ടര്‍ ഇക്കാര്യം പറഞ്ഞത്. പിന്നീടത് ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ബീഫ് ഉപേക്ഷിച്ചാല്‍ തന്നെയും അവര്‍ക്ക് മുസ്ലീങ്ങളായി ജീവിയ്ക്കാനാവില്ലേ എന്നാണ് ഖട്ടറിന്റെ ചോദ്യം. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ബീഫ് കഴിയ്ക്കണം എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്നും ഖട്ടര്‍ ചോദിയ്ക്കുന്നു.

പശു മാത്രമല്ല, ഭഗവദ് ഗൂതയും സരസ്വതിയും ഒക്കെ ഇന്ത്യയുടെ വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണ്. അതുകൊണ്ട് ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളുടെ മതവിശ്വാസങ്ങളെ മാനിയ്ക്കണം എന്നും ഖട്ടര്‍ പറയുന്നു.

ദാദ്രി സംഭവത്തെ ഖട്ടര്‍ അപലപിയ്ക്കുന്നുണ്ട്. എന്നാല്‍ രണ്ട് കൂട്ടരുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ടെന്നാണ് അ്‌ദേഹത്തിന്റെ കണ്ടെത്തല്‍. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് സ്വാതന്ത്യമുണ്ടെങ്കിലും അതിന് പരിമിതികളുണ്ടെന്നും ഖട്ടര്‍ പറയുന്നു.

English summary
According to a report in The Indian Express, Haryana CM Khattar condemned the Dadri lynching incident and said: "Muslims can continue to live in this country, but they will have to give up eating beef because the cow is an article of faith here".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X