യുപിഎ കാലത്ത് മിന്നലാക്രമണം നടന്നിട്ടില്ലെന്ന് പ്രതിരോധ മന്ത്രി
ദില്ലി: ഇന്ത്യ പാക് അധീന കാശ്മീരില്‍ നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാക്‌പോര് മുറുകുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തള്ളിക്കളഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
രണ്ടു വര്‍ഷമായി താന്‍ പ്രതിരോധമന്ത്രിയായിട്ട്. എന്റെ അറിവില്‍ മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിട്ടില്ലെന്ന് മന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടി നല്‍കി. എന്നാല്‍ മന്ത്രി കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്വാല പ്രതികരിച്ചു. രാഷ്ട്രീയ ലാഭത്തിനായി സൈനിക നേട്ടങ്ങളെ ബിജെപി ഉപയോഗപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

സൈന്യത്തെ അപമാനിക്കുകയാണ് മന്ത്രി ചെയ്തിരിക്കുന്നത്. പരീക്കര്‍ എത്രയും വേഗം സൈന്യത്തോട് ക്ഷമ ചോദിക്കണം. പ്രതിരോധമന്ത്രി സുരക്ഷാ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും സുര്‍ജ്വാല ആവശ്യപ്പെട്ടു.
അതേസമയം, നിയന്ത്രണരേഖ കടന്ന് പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേട്ടമല്ലെന്ന് മറ്റൊരു ചടങ്ങില്‍ പരീക്കര്‍ വ്യക്തമാക്കി. രാജ്യത്തെ 127 കോടി ജനങ്ങള്‍ക്കും ഈ നേട്ടത്തിന്‍മേല്‍ അവകാശവാദം ഉന്നയിക്കാമെന്നും പരീക്കര്‍ വ്യക്തമാക്കി. ആക്രമണം വിജയകരമായി നടത്തിയത് നമ്മുടെ സൈന്യമാണ്. നിര്‍ണായക തീരുമാനമെടുത്തവര്‍ എന്നനിലയില്‍ നേട്ടത്തിന്റെ കുറച്ച് പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തനിക്കും അവകാശപ്പെടാമെന്നും പരീക്കര്‍ പറഞ്ഞു.












Click it and Unblock the Notifications